Thursday, November 28, 2024

സാമൂഹ്യമാധ്യമങ്ങളിലെ മോശം ഉള്ളടക്കങ്ങൾ നിയന്ത്രിക്കാൻ കർശന നിയന്ത്രണങ്ങളുമായി കേന്ദ്ര സർക്കാർ

സാമൂഹമാധ്യമങ്ങളിലെയും ഒ. ടി. ടി. പ്ലാറ്റ് ഫോമുകളിലെയും അശ്ലീല ഉള്ളടക്കം നിയന്ത്രിക്കാൻ കൂടുതൽ നിയമങ്ങൾ കൊണ്ടുവരാനൊരുങ്ങി കേന്ദ്ര സർക്കാർ. കേന്ദ്ര വാർത്താവിതരണ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം ലോക്സഭയിൽ അറിയിച്ചത്.

ഇന്ത്യൻ സംസ്കാരത്തിനു വിരുദ്ധമായ കാര്യങ്ങളെ അശ്ലീലതയുടെ നിർവചനത്തിൽ ഉൾപ്പെടുത്താനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം. നിലവിൽ സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങളാണ് അശ്ലീലമായി പരിഗണിച്ചിരുന്നതെങ്കിൽ പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതോടെ ഈ വകുപ്പിലേക്ക് കൂടുതൽ കാര്യങ്ങൾ ചേർക്കപ്പെടും.

ദാതാക്കളുടെ ഉള്ളടക്കം നിയന്ത്രിക്കുന്നതിനായി സെൻസർഷിപ്പ്, എഡിറ്റോറിയൽ ചെക്ക് തുടങ്ങിയ പരിഷ്കാരങ്ങൾ കൊണ്ടുവരുമെന്നും ലോക്സഭയിൽ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News