Thursday, December 5, 2024

കുടിയേറ്റ നിയമങ്ങൾ കർശനമാക്കാനൊരുങ്ങി കാനഡ

കുടിയേറ്റ നിയമങ്ങൾ ശക്തമാക്കാൻ ഒരുങ്ങുകയാണെന്നു വ്യക്തമാക്കി കനേഡിയൻ ഇമിഗ്രേഷൻ മന്ത്രി, മാർക്ക് മില്ലർ കോമൺസ്. അടുത്ത വർഷം അവസാനം കാനഡയിലെ 50 ലക്ഷം താൽക്കാലിക പെർമിറ്റുകളുടെ കാലവധി അവസാനിക്കുന്നതോടെ രാജ്യത്തെത്തിയ ഭൂരിഭാഗം ആളുകളും സ്വമേധയാ രാജ്യം വിട്ടേക്കുമെന്ന് കനേഡിയൻ ഇമിഗ്രേഷൻ കമ്മിറ്റിയെ മന്ത്രി അറിയിച്ചതായാണ് റിപ്പോർട്ട്.

അടുത്ത കാലാവധി അവസാനിക്കുന്ന പെർമിറ്റുകളിൽ 7,66,000 എണ്ണം വിദേശ വിദ്യാർഥികളുടേതാണ്. സാധാരണയായി മൂന്നുവർഷം വരെയാണ് കാനഡ പെർമിറ്റുകൾ നൽകിവരുന്നത്. വിദേശ വിദ്യാർഥികൾക്ക് സ്ഥിരതാമസത്തിന് അപേക്ഷിക്കാനുള്ള വർക്ക് എക്സ്പീരിയൻസ് നേടാൻ ഈ കാലയളവിനുള്ളിൽ കഴിയും. എന്നാൽ അടുത്ത ഒരുവർഷത്തിനുള്ളിൽ ലക്ഷക്കണക്കിന് പോസ്റ്റ് ഗ്രാജുവേറ്റ് വർക്ക് പെർമിറ്റുകളുടെ കാലവധിയാണ് അവസാനിക്കാനിരിക്കുന്നത്. അതിനാൽതന്നെ വിദ്യാർഥികൾക്ക് സ്ഥിരതാമസത്തിനായി ബുദ്ധിമുട്ടേണ്ടിവരും.

2025 ഓടെ 10% പെർമിറ്റുകൾ കുറയ്ക്കാനും കാനഡ സർക്കാർ പദ്ധതിയിടുന്നുണ്ട്. കുടിയേറ്റം സംബന്ധിച്ച നയമാറ്റത്തെ തുടർന്ന് വിസാ കാലാവധിയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിൽ കർശന നടപടി സ്വീകരിക്കാനാണ് സർക്കാർ തീരുമാനം. ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് ഇന്ത്യൻ വിദ്യാർഥികളെയാകും.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News