Thursday, December 5, 2024

യുദ്ധത്തിനു നടുവിലും പ്രത്യാശയോടെ വിശുദ്ധ നാട്ടിലെ ക്രൈസ്തവർ

തുടർച്ചയായ രണ്ടാം വർഷവും, ആഗമനകാലവും ക്രിസ്തുമസും വിശുദ്ധ നാട്ടിലെത്തുന്നത് യുദ്ധത്തിന്റെ സമയത്താണ്. കഴിഞ്ഞയാഴ്ച, യേശു ജനിച്ച ബെത്ലഹേമിൽ ഫാ. ഫ്രാൻസെസ്‌കോ പാറ്റന്റെ നേതൃത്വത്തിൽ വിശുദ്ധ നാട്ടിലെ ആഗമനകാല ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു.

ബെത്ലഹേം പട്ടണം സംഘർഷത്തിൽ നേരിട്ട് ഉൾപ്പെട്ടിട്ടില്ലെങ്കിലും സാമ്പത്തിക പ്രതിസന്ധി, ഇസ്രയേലിൽ കുടിയേറിയവരുടെ അക്രമം, കുടിയേറ്റം എന്നിങ്ങനെയുള്ള ബുദ്ധിമുട്ടുകൾ അവരെ അലട്ടുന്നുണ്ട്. ഭയവും പ്രതീക്ഷയില്ലാത്ത അവസ്ഥയും ഇവിടുത്തെ ജനങ്ങളെ സമാധാനമില്ലാത്ത ഒരു സാഹചര്യത്തിലേക്ക് തള്ളിവിടുന്നു. ഫാർമസികളിൽ, മാനസികസംഘർഷങ്ങൾ അനുഭവിക്കുന്നവർക്കുവേണ്ടിയുള്ള മരുന്നുകൾക്ക് ആവശ്യക്കാരേറെയാണ്.

ഒരുവർഷത്തിലേറെയായി യുദ്ധം ഭയന്നാണ് ഇവിടെയുള്ളവർ ജീവിക്കുന്നത്. ഈ വർഷം വിശുദ്ധ നാട്ടിലെ ക്രിസ്ത്യൻ പള്ളികൾ തങ്ങളുടെ വിശ്വാസികളെ ആഗമനകാലവുമായി ബന്ധപ്പെട്ട അടയാളങ്ങൾ പ്രദർശിപ്പിക്കാൻ പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിലും പ്രദേശവാസികൾ കടുത്ത ആശങ്കയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News