Monday, November 25, 2024

ചന്ദ്രനിലെ മണ്ണില്‍ വിത്തുകള്‍ മുളച്ചു

മനുഷ്യനെ ചന്ദ്രനിലെത്തിച്ച അപ്പോളോ ദൗത്യങ്ങളുടെ ഭാഗമായി ഇവിടെയെത്തിച്ച ചന്ദ്രനിലെ മണ്ണില്‍ വിതച്ച വിത്തുകള്‍ മുളച്ചു. ആഫ്രിക്കയിലും യൂറോപ്പിലും കാണപ്പെടുന്ന അറബിഡോപ്‌സിസ് എന്ന കളച്ചെടിയുടെ വിത്തുകളാണ് മുളച്ചത്.

ചന്ദ്രനിലെ മണ്ണ് ഓരോ ഗ്രാം വീതം 12 പാത്രങ്ങളില്‍ നിറച്ചായിരുന്നു പരീക്ഷണം.

നാസ തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ചിത്രം സഹിതം ഈ സവിശേഷ വാര്‍ത്ത ലോകത്തെ അറിയിച്ചത്.

Latest News