ലോകത്തിലെ ഏറ്റവും പ്രായം ചെന്ന കാട്ടുപക്ഷി ഏകദേശം 74-ാം വയസ്സിൽ മുട്ടയിട്ടതായി വെളിപ്പെടുത്തി യു. എസ്. ബയോളജിസ്റ്റുകൾ. ഒരു ലെയ്സൻ ആൽബട്രോസ് ആയ വിസ്‌ഡം എന്ന പക്ഷിയാണ് മുട്ടയിട്ടത്. പസഫിക് സമുദ്രത്തിലെ മിഡ്വേ അറ്റോൾ ദേശീയ വന്യജീവി അഭയകേന്ദ്രത്തിൽ തന്റെ ഇണയോടൊപ്പം മുട്ട പരിപാലിക്കുന്ന പക്ഷിയുടെ ചിത്രം പുറത്തുവിട്ടത് യു. എസ്. ഫിഷ് ആൻഡ് വൈൽഡ്ലൈഫ് സർവീസ് ആണ്.
ഈ ജീവിവർഗത്തിലെ അംഗങ്ങൾ സാധാരണയായി 12 – 40 വർഷം മാത്രമേ ജീവിക്കൂ. എന്നാൽ 1956 ൽ അഞ്ച് വയസ്സുള്ളപ്പോൾ മുതൽ വിസ്ഡം ടാഗ് ചെയ്യപ്പെട്ടു. 2021 ലാണ് ഈ പക്ഷിയുടെ അവസാനത്തെ കുഞ്ഞ് പിറന്നത്. അതിന്റെ ജീവിതകാലത്ത് മുപ്പതിലധികം കുഞ്ഞുങ്ങളുണ്ടായിരുന്നുവെന്ന് കരുതപ്പെടുന്നു.
വിസ്ഡം ഈ വർഷം പുതിയ ഇണയെ കണ്ടെത്തിയെന്നും അതിന്റെ മുൻ ഇണയായിരുന്ന അകേകമായിയെ വർഷങ്ങളായി കാണാനില്ല എന്നും യു. എസ്. എഫ്. ഡബ്ല്യു. എസ്. എക്സ്-ൽ പറയുന്നു. ഈ ജീവിവർഗം സാധാരണയായി ജീവിതകാലം മുഴുവൻ ഇണചേരുന്നവയാണ്. ഈ കാലത്തിനിടെ വിസ്ഡത്തിന് മൂന്ന് ഇണകൾ ഉണ്ടായിരുന്നതായി വൈൽഡ് ലൈഫ് അധികൃതർ വെളിപ്പെടുത്തുന്നു.
മിഡ്വേയിലേക്ക് പ്രജനനം നടത്താൻ പോകുന്ന രണ്ടു മുതൽ മൂന്ന് ദശലക്ഷം വരെ ലെയ്സൻ ആൽബട്രോസുകളിൽ ഒന്നാണ് വിസ്ഡം എന്ന് അഭയകേന്ദ്രത്തിലെ സൂപ്പർവൈസറി വൈൽഡ്ലൈഫ് ബയോളജിസ്റ്റ് ജോൺ പ്ലിസ്നർ ബി. ബി. സി. റേഡിയോ 4 ന്റെ ടുഡേ പ്രോഗ്രാമിനോടു പറഞ്ഞു. വിസ്ഡത്തിന് ഒരു കുഞ്ഞിനെ കൂടെ വളർത്താനുള്ള ശേഷിയുണ്ടെന്നും മുട്ട വിരിയാൻ 70-80% സാധ്യതയുണ്ടെന്നും ജോൺ പ്ലിസ്നർ കൂട്ടിച്ചേർത്തു.
ആൽബട്രോസ് വിഭാഗത്തിൽപെടുന്ന ജീവികളിൽ കുഞ്ഞുങ്ങളെ വളർത്തുന്നതിനുള്ള ചുമതല അവരുടെ മാതാപിതാക്കൾ പങ്കിട്ടു ചെയ്യുന്നതായി കണ്ടുവരുന്നു. ലോകത്തിലെ ഏറ്റവും വലിയ ആൽബട്രോസ് കോളനിയാണ് വന്യജീവിസങ്കേതം.