Wednesday, May 14, 2025

ഇംപീച്ച്മെന്റ് വോട്ടെടുപ്പിൽ നിന്ന് രക്ഷപ്പെട്ട് ദക്ഷിണ കൊറിയൻ പ്രസിഡന്റ്

സൈനികനിയമം പ്രഖ്യാപിക്കാനുള്ള ഹ്രസ്വകാല ശ്രമത്തിന്റെ പേരിൽ ദക്ഷിണ കൊറിയയിലെ നിയമനിർമ്മാതാക്കൾ രാജ്യത്തിന്റെ പ്രസിഡന്റിനെ ഇംപീച്ച് ചെയ്യുന്നതിൽ പരാജയപ്പെട്ടു. ഭരണകക്ഷിയായ പീപ്പിൾ പവർ പാർട്ടിയിലെ (പിപിപി) നിരവധി പാർലമെന്റ് അംഗങ്ങൾ വോട്ട് ബഹിഷ്കരിച്ചതോടെയാണ് ഇംപീച്ച്മെന്റ് വോട്ടെടുപ്പിൽ നിന്ന് പ്രസിഡന്റ് രക്ഷപെട്ടത്.

ഒരു രാഷ്ട്രീയ സ്തംഭനാവസ്ഥയിൽ നിന്ന് പുറത്തുകടക്കാനുള്ള ശ്രമത്തിൽ ചൊവ്വാഴ്ച രാജ്യത്തെ സ്വേച്ഛാധിപത്യവുമായി ബന്ധപ്പെട്ടാണ് സൈനിക ഭരണം പ്രഖ്യാപിച്ചത്. ഇതേതുടർന്ന് ദക്ഷിണ കൊറിയൻ പ്രധാനമന്ത്രി രൂക്ഷമായ വിമര്ശനത്തുണ് ഇരയായിരുന്നു. പ്രതിഷേധങ്ങൾ രൂക്ഷമായതിനെ തുടർന്നു ഏതാനും മണിക്കൂറുകൾക്കുള്ളിൽ സൈനിക ഭരണ നിയമ പിൻവലിച്ചു.

ഇംപീച്ച്മെന്റ് ബിൽ പാസാക്കാൻ ദേശീയ അസംബ്ലിയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്, അതായത് കുറഞ്ഞത് എട്ട് പിപിപി എംപിമാർ അനുകൂലമായി വോട്ട് ചെയ്യേണ്ടതുണ്ടായിരുന്നു. എന്നാൽ, മൂന്ന് പേരൊഴികെ മറ്റെല്ലാവരും ശനിയാഴ്ച രാവിലെ ചേംബറിൽ നിന്ന് ഇറങ്ങിപ്പോയി. അവശേഷിച്ചവരിൽ ഒരാളായ ചോ ക്യുങ്-ടേ സൈനിക ഭരണം പ്രഖ്യാപിച്ചതിൽ പ്രസിഡന്റ് ക്ഷമ ചോദിച്ചതിനാൽ താൻ അദ്ദേഹത്തിനെതിരെ ഉള്ള ബൈലിൽ നിന്നും പിൻവാങ്ങുന്നതായി പ്രഖ്യാപിച്ചു.

ദക്ഷിണ കൊറിയയ്ക്ക് ഏറ്റവും വലിയ അപകടമായി മാറിയ യൂണിനെ ഇംപീച്ച് ചെയ്യാനുള്ള ശ്രമങ്ങൾ തന്റെ പാർട്ടി ഉപേക്ഷിക്കില്ലെന്ന് ശനിയാഴ്ചത്തെ വോട്ടെടുപ്പിനെത്തുടർന്ന് ഡിപികെ നിയമസഭാംഗം ലീ ഉൻജൂ പറഞ്ഞു.

Latest News