Wednesday, January 22, 2025

യുക്രേനിയൻ യുദ്ധത്തിൽ മരിച്ചത് 43,000 സൈനികർ: സെലൻസ്‌കി

റഷ്യയുടെ അധിനിവേശം വ്യാപകമായി ആരംഭിച്ചതിനുശേഷം ഏകദേശം 43,000 യുക്രേനിയൻ സൈനികർ കൊല്ലപ്പെട്ടുവെന്ന് വെളിപ്പെടുത്തി യുക്രേനിയൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്‌കി. രാജ്യത്തിന്റെ നാശനഷ്ടങ്ങളുടെ വ്യാപ്തിയെക്കുറിച്ച് വിരളമായി മാത്രമേ അദ്ദേഹം റിപ്പോർട്ട് ചെയ്തിട്ടുള്ളൂ.

സമൂഹമാധ്യങ്ങളിലെ ഒരു പോസ്റ്റിൽ, 3,70,000 പരിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളതായി സെലൻസ്‌കി പറഞ്ഞു. ഈ കണക്കിൽ ഒന്നിലധികം തവണ പരിക്കേറ്റ സൈനികരും നിസ്സാര പരിക്കേറ്റ സൈനികരുമുണ്ട്. 1,98,000 റഷ്യൻ സൈനികർ കൊല്ലപ്പെട്ടതായും 5,50,000 പേർക്ക് പരിക്കേറ്റതായും അദ്ദേഹം അവകാശപ്പെട്ടു. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ 31,000 പേർ മരിച്ചതായി സെലൻസ്‌കി അവസാനമായി ഒരു അപ്‌ഡേറ്റ് നൽകിയിരുന്നു. റഷ്യയിൽ ഏകദേശം 8,00,000 പേർ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്‌തതായി കണക്കാക്കുന്നു. ഏറ്റവും പുതിയ യു. കെ. ഡിഫൻസ് ഇന്റലിജൻസ് കണക്കുകൾ പ്രകാരം, പ്രതിദിനം ശരാശരി 1,523 റഷ്യൻ സൈനികർ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്യുന്നു.

യുദ്ധം അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും തന്റെ രാജ്യത്തിന്റെ സുരക്ഷയ്ക്കായി ഫലപ്രദമായ അന്താരാഷ്ട്ര ഗ്യാരന്റികളാൽ ഏത് സമാധാന കരാറിനും പിന്തുണ നൽകേണ്ടതുണ്ടെന്നും സെലൻസ്കി തന്റെ പോസ്റ്റിൽ ഊന്നിപ്പറഞ്ഞു.

Latest News