Saturday, April 19, 2025

ജനുവരിയിൽ ഫ്രാൻസിസ് മാർപാപ്പയുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ കൂടിക്കാഴ്ച നടത്തും

ജനുവരിയിൽ ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ച് സമാധാനം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ ചർച്ച ചെയ്യാനുള്ള ക്ഷണം യുഎസ് പ്രസിഡന്റ് ജോ ബൈഡൻ സ്വീകരിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. രാജ്യത്തെ രണ്ടാമത്തെ കത്തോലിക്കാ പ്രസിഡന്റായ ബൈഡൻ, ഫ്രാൻസിസ് മാർപാപ്പയുടെ ക്ഷണപ്രകാരം ജനുവരി 9 മുതൽ 12 വരെ റോമിൽ സന്ദർശനം നടത്തും.

ഫ്രാൻസിസ് മാർപാപ്പയുമായുള്ള ബൈഡന്റെ പ്രത്യേക കൂടിക്കാഴ്ച ജനുവരി പത്തിനാണ് ക്രമീകരിച്ചിരിക്കുന്നത്. ഈ കൂടിക്കാഴ്ചയിൽ ലോകമെമ്പാടുമായി സമാധാനം സ്ഥാപിക്കാനുള്ള ശ്രമങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ഫ്രാൻസിസ് മാർപാപ്പയും ബൈഡനും തമ്മിൽ വ്യാഴാഴ്ച നടത്തിയ ടെലിഫോൺ സംഭാഷണത്തെ തുടർന്നാണ് ഔദ്യോഗികമായി പ്രഖ്യാപനം ഉണ്ടായത്. ഡിസംബർ 19-ന് വൈറ്റ് ഹൗസിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു.

“മനുഷ്യാവകാശങ്ങൾ മെച്ചപ്പെടുത്തുന്നതിനും മതസ്വാതന്ത്ര്യങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള മാർപാപ്പയുടെ പ്രവർത്തനങ്ങൾ ഉൾപ്പെടെ, ആഗോള ദുരിതങ്ങൾ ലഘൂകരിക്കാനുള്ള ശ്രമങ്ങൾക്ക് പ്രസിഡന്റ് മാർപാപ്പയോട് നന്ദി പറഞ്ഞു. അടുത്ത മാസം വത്തിക്കാൻ സന്ദർശിക്കാനുള്ള ഫ്രാൻസിസ് മാർപാപ്പയുടെ ക്ഷണം പ്രസിഡന്റ് ബൈഡനും സ്‌നേഹപൂർവം സ്വീകരിച്ചു,” പ്രസ്താവനയിൽ പറയുന്നു.

Latest News