ആഴ്ചകളോളം നീണ്ട വ്യോമാക്രമണത്തിനുശേഷം രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ ഖാര്‍കീവില്‍നിന്ന് റഷ്യന്‍സേന പിന്മാറിത്തുടങ്ങിയെന്ന് യുക്രെയ്ന് സേന. അതേസമയം, യുക്രെയ്നിലെ കിഴക്കന്‍മേഖലയില്‍ ഇരുസൈന്യവും കനത്ത പോരാട്ടം തുടരുകയാണ്.
ഖാര്‍കീവില്‍നിന്ന് പിന്മാറിയ സേനാംഗങ്ങള്‍ ഇപ്പോള്‍ വിതരണശൃംഖലകള്ക്കു സുരക്ഷയൊരുക്കുന്നതിലാണു ശ്രദ്ധിക്കുന്നത്. കിഴക്കന്‍ പ്രവിശ്യയായ ഡോണെറ്റ്സ്കില്‍ വ്യോമാക്രമണം നടത്തി യുക്രെയ്ന്റെ മനോവീര്യം തകര്‍ക്കാനും റഷ്യ ശ്രമിക്കുകയാണെന്ന് പ്രതിരോധമന്ത്രി ഒലസ്കി റെസ്കിനോവ് പറഞ്ഞു. യുദ്ധത്തിന്റെ പുതിയൊരു ദീര്ഘഘട്ടത്തിലേക്ക് യുക്രെയ്ന് കടന്നതായും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ, കീവില്‍ മിറ്റ്ക് മക്കോണലിന്റെ നേതൃത്വത്തിലുള്ള യുഎസ് സെനറ്റ് സംഘം പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്കിയുമായി കൂടിക്കാഴ്ച നടത്തി. യുക്രെയ്നിന് വീണ്ടും സാമ്പത്തികസഹായം എത്തിക്കാനുള്ള നിര്‍ദേശം സെനറ്റിന്റെ പരിഗണനയിലിരിക്കെയാണു കൂടിക്കാഴ്ച.