യു. എസ്. ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് കഴിഞ്ഞ സാമ്പത്തിക വർഷം 2,71,484 കുടിയേറ്റക്കാരെ നാടുകടത്തിയതായി റിപ്പോർട്ട്. പുതുതായി പ്രസിദ്ധീകരിച്ച വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. കുടിയേറ്റനയം പ്രസിഡന്റ് ജോ ബൈഡൻ കൈകാര്യം ചെയ്തതിനെ ശാസിച്ചുകൊണ്ട് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡൊണാൾഡ് ട്രംപ്, കൂട്ട നാടുകടത്തൽ തന്റെ വരാനിരിക്കുന്ന ഭരണകൂടത്തിന്റെ മൂലക്കല്ലായി മാറ്റാൻ പദ്ധതിയിടുന്ന സാഹചര്യത്തിലാണ് പുതിയ വെളിപ്പെടുത്തലുമായി ഇമിഗ്രേഷൻ ഡിപ്പാർട്ട്മെന്റിന്റെ വാർഷിക റിപ്പോർട്ട് എത്തുന്നത്.
ഏറ്റവും പുതിയ ഐ. സി. ഇ. ഡാറ്റ വെളിപ്പെടുത്തുന്നത്, ബൈഡൻ ഭരണകൂടം കഴിഞ്ഞ സാമ്പത്തികവർഷത്തിൽ ഗണ്യമായ എണ്ണം കുടിയേറ്റക്കാരെ രാജ്യത്തുനിന്ന് പുറത്താക്കി എന്നാണ്. ഒപ്പം ബൈഡന്റെ പ്രസിഡൻസിയുടെ മുൻ രണ്ട് വർഷങ്ങളെ മറികടന്ന്, പ്രധാനമായും പൊതുസുരക്ഷയിലും ദേശീയ സുരക്ഷാഭീഷണികളിലും ശ്രദ്ധ കേന്ദ്രീകരിച്ചു എന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.
നാടുകടത്തലിൽ ഭൂരിഭാഗവും യു. എസ്. – മെക്സിക്കോ അതിർത്തി അനധികൃതമായി കടന്ന ആളുകളായിരുന്നു ഉൾപ്പെട്ടത്. ഇത് ലോകമെമ്പാടുമുള്ള റെക്കോർഡ് കുടിയേറ്റത്തിനിടയിൽ തെക്കൻ അതിർത്തിയിൽ ബൈഡൻ അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥർ നേരിട്ട വെല്ലുവിളിയെ പ്രതിഫലിപ്പിക്കുന്നു. ഐ. സി. ഇ. 200 ഓളം വ്യത്യസ്ത രാജ്യങ്ങളിലേക്ക് ആളുകളെ മാറ്റിയതായി റിപ്പോർട്ട് കാണിക്കുന്നു. 2023 ഒക്ടോബർ ഒന്നു മുതൽ 2024 സെപ്റ്റംബർ 30 വരെയുള്ള കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്.
രേഖകളില്ലാത്ത കുടിയേറ്റക്കാരെ വലിയതോതിൽ തടങ്കലിൽ വയ്ക്കാനും നാടുകടത്താനുമുള്ള പദ്ധതികൾ ട്രംപ് സഹായികൾ പ്രഖ്യാപിക്കുമ്പോൾ, ബൈഡനും അദ്ദേഹത്തിന്റെ മുൻഗാമികളും പ്രധാന ഇമിഗ്രേഷൻ ഏജൻസികളിലൊന്നിൽ നടപ്പിലാക്കിയതിനെ പിന്തുടരുകയാണ് ഇവരും. എന്നാൽ, പരിമിതമായ വിഭവങ്ങളും ഉദ്യോഗസ്ഥരുമാണുള്ളത് എന്നത് പ്രതിസന്ധി വർധിപ്പിക്കുന്നു.