Friday, January 31, 2025

ഷാങ്ഹായ് നഗരം ജൂണ്‍ 1 മുതല്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങാനുള്ള ഒരുക്കത്തില്‍

ജൂണ്‍ 1 മുതല്‍ നഗരം വീണ്ടും തുറക്കാനും സാധാരണ ജീവിതം പുനരാരംഭിക്കാനും ഷാങ്ഹായ് ലക്ഷ്യമിടുന്നു. 16 ജില്ലകളില്‍ 15 എണ്ണത്തില്‍ ഇപ്പോള്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ക്ക് പുറത്തുള്ള കേസുകള്‍ ഇല്ലാതായി പ്രഖ്യാപിക്കുകയും ചെയ്തതോടെയാണ് ഷാങ്ഹായ് വീണ്ടും തുറക്കാനുള്ള തീരുമാനത്തിലേയ്ക്ക് അധികൃതര്‍ എത്തിയത്.

ആറാഴ്ചയിലധികം നീണ്ട ലോക്ഡൗണുകളും മറ്റ് നിയന്ത്രണങ്ങളും മൂലം നിരാശരായ നഗരത്തിലെ 25 ദശലക്ഷം ആളുകള്‍ക്ക് സാധാരണ നിലയിലേക്ക് മടങ്ങുന്നതിനുള്ള വ്യക്തമായ നിര്‍ദേശമാണിപ്പോള്‍ നഗരത്തിന്റെ ഡെപ്യൂട്ടി മേയര്‍ സോങ് മിംഗ്, നല്‍കിയിരിക്കുന്നത്. ദിവസേനയുള്ള ഓണ്‍ലൈന്‍ വാര്‍ത്താ സമ്മേളനത്തില്‍ മേയര്‍ സംസാരിച്ചിരുന്നു.

നഗരത്തിലെ പകര്‍ച്ചവ്യാധി നിയന്ത്രണത്തിലാണെന്ന് ഷാങ്ഹായ് ഉദ്യോഗസ്ഥരും പ്രഖ്യാപിച്ചു. എന്നാല്‍ മേയ് 21 വരെ കോവിഡ് നിയന്ത്രണത്തില്‍ നിര്‍ത്തുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും അവര്‍ പറഞ്ഞു. കോവിഡ് തിരിച്ചുവരുന്നത് തടയുക എന്നത് ലക്ഷ്യമായതിനാല്‍ നിരവധി നിയന്ത്രണങ്ങള്‍ നിലനില്‍ക്കുകയും ചെയ്യും.

ചൈനയുടെ കര്‍ശനമായ സീറോ-കോവിഡ് നയത്തിന് കീഴില്‍ സാധാരണ ജീവിതം പുനരാരംഭിക്കുന്നതിനുള്ള പ്രധാന വ്യവസ്ഥയായിരുന്നു ക്വാറന്റൈന്‍ പ്രദേശങ്ങള്‍ക്ക് പുറത്തുള്ള കേസുകള്‍ ഇല്ലാതാക്കുന്നത്.

ആഭ്യന്തര വിമാനങ്ങളും റെയില്‍ സേവനങ്ങളും ക്രമേണ വര്‍ദ്ധിപ്പിക്കാന്‍ നഗരം പദ്ധതിയിടുന്നുണ്ട്. തിങ്കളാഴ്ച മുതല്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍, കണ്‍വീനിയന്‍സ് സ്റ്റോറുകള്‍, ഫാര്‍മസികള്‍ എന്നിവ വീണ്ടും തുറക്കാന്‍ തുടങ്ങും.

ഷാങ്ഹായിലെ ലോക്ഡൗണ്‍, മറ്റ് നിരവധി ചൈനീസ് നഗരങ്ങളിലെ COVID നിയന്ത്രണങ്ങള്‍ക്കൊപ്പം, ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥയായ ചൈനയെ തകര്‍ക്കുകയും ആഗോള വിതരണ ശൃംഖലയെ തടസ്സപ്പെടുത്തുകയും ചെയ്തുകൊണ്ടിരിക്കുകയാണ്.

Latest News