Wednesday, January 22, 2025

ക്രിസ്തുമസ് ദിനത്തിൽ നടന്ന ‘മനുഷ്യത്വരഹിതമായ’ ആക്രമണത്തെ അപലപിച്ച് യുക്രൈൻ പ്രസിഡന്റ് സെലൻസ്കി

ക്രിസ്തുമസ് ദിനത്തിൽ തന്റെ രാജ്യത്തിന്റെ ഊർജ അടിസ്ഥാനസൗകര്യങ്ങൾക്കുനേരെ വലിയ ആക്രമണം നടത്തിയ റഷ്യയുടെ പ്രവർത്തനങ്ങളെ അപലപിച്ച് യുക്രേനിയൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി. ക്രിസ്തുമസ് ദിനത്തിൽ നടത്തിയ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി മോസ്‌കോയും അറിയിച്ചു.

184 മിസൈലുകളും ഡ്രോണുകളും കണ്ടെത്തിയതായി യുക്രൈന്റെ വ്യോമസേന അറിയിച്ചു. എന്നാൽ അവയിൽ പലതും വെടിവച്ചിടുകയോ, ലക്ഷ്യങ്ങൾ നഷ്ടപ്പെടുകയോ ചെയ്തു. ആക്രമണം തലസ്ഥാനമായ കീവ് ഉൾപ്പെടെ രാജ്യത്തുടനീളം വൈദ്യുതിമുടക്കത്തിനു കാരണമായി. പലരും മെട്രോ സ്റ്റേഷനുകളിൽ അഭയം തേടി.

യുക്രൈനിലെ നിർണായക ഊർജകേന്ദ്രങ്ങളിൽ തങ്ങളുടെ സൈന്യം ‘വൻതോതിൽ ആക്രമണം’ നടത്തിയതായി റഷ്യയുടെ പ്രതിരോധം സ്ഥിരീകരിച്ചു. ആക്രമണം വിജയമായിരുന്നുവെന്നും എല്ലാ ലക്ഷ്യങ്ങളും തകർക്കപ്പെട്ടുവെന്നും റഷ്യ കൂട്ടിച്ചേർത്തു. ഈ വർഷം യുക്രൈനിന്റെ ഊർജമേഖലയ്ക്കെതിരായ പതിമൂന്നാമത്തെ വലിയ ആക്രമണമാണിതെന്ന് രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ഊർജ കമ്പനിയായ ഡി. ടി. ഇ. കെ. പറഞ്ഞു.

“പ്രകോപനപരമായ ഈ ആക്രമണത്തിന്റെ ഉദ്ദേശ്യം ശൈത്യകാലത്ത് യുക്രേനിയൻ ജനതയുടെ ചൂടും വൈദ്യുതിയും വിച്ഛേദിക്കുക, അതിന്റെ ഗ്രിഡിന്റെ സുരക്ഷയെ അപകടത്തിലാക്കുക എന്നിവയായിരുന്നു” – ഏറ്റവും പുതിയ റഷ്യൻ ആക്രമണങ്ങളോടു പ്രതികരിച്ച യു. എസ്. പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.

ജനുവരി 20 ന് ഡൊണാൾഡ് ട്രംപ് അധികാരമേൽക്കുമെങ്കിലും യുക്രൈനിലേക്ക്  ആയുധങ്ങൾ എത്തിക്കുന്നതു തുടരാൻ യു. എസ്. പ്രതിരോധവകുപ്പിനോട് നിലവിലെ പ്രസിഡന്റ് ബൈഡൻ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News