Wednesday, January 22, 2025

പാലയൂർ പള്ളിയിലെ പൊലീസ് ഗുണ്ടായിസം ഗൂഢാലോചന: കത്തോലിക്ക കോൺഗ്രസ്

പാലയൂർ പള്ളി കോമ്പൗണ്ടിൽ  രാത്രി ഒൻപതു മണിക്ക് കരോൾ തടഞ്ഞ പൊലീസ് ഗുണ്ടായിസം അപലപനീയവും നിയമവിരുദ്ധവുമാണെന്ന് കത്തോലിക്ക കോൺഗ്രസ്.

പ്രസ്താവനയുടെ പൂര്‍ണ്ണരൂപം

പാലയൂർ പള്ളി കോമ്പൗണ്ടിൽ രാത്രി ഒൻപതു മണിക്ക് കരോൾ തടഞ്ഞ പൊലീസ് ഗുണ്ടായിസം അപലപനീയവും നിയമവിരുദ്ധവുമാണ്. നാനാജാതി മതസ്ഥർ ഒന്നിച്ച് ആഘോഷമാക്കുന്ന ക്രിസ്തുമസ് ദിനങ്ങളിൽ സംഘർഷമുണ്ടാക്കാനും മതപരമായ വേലിക്കെട്ടുകൾ ഉണ്ടാക്കാനുമുള്ള ഗൂഢമായ ശ്രമങ്ങൾ ഈ ക്രിസ്തുമസ് നാളുകളിൽ ഉണ്ടായതായി സംശയിക്കേണ്ടിയിരിക്കുന്നു. അതിന് പൊലീസ് അധികാരികൾ ശ്രമിക്കുന്നു എന്നത് ഞെട്ടിക്കുന്നതാണ്. കേരളസമൂഹം ഒന്നായി കൊണ്ടാടുന്ന ആഘോഷങ്ങളെ മതപരമായ ആഘോഷമാക്കി സമൂഹത്തിൽ അകൽച്ച ഉണ്ടാക്കാനുള്ള വർഗീയശക്തികളുടെ തന്ത്രങ്ങളിൽ കേരളം വീണുപോകരുത്.

സീറോമലബാർ സഭയുടെ അധ്യക്ഷൻ പങ്കെടുക്കുന്ന ഒരു ക്രിസ്തുമസ് ആഘോഷം  പള്ളി കോമ്പൗണ്ടിൽ നടക്കുമ്പോൾ അത് തടയാൻ കടന്നുവന്ന പൊലീസ് ആരുടെ നിർദേശപ്രകാരമാണ് പ്രവർത്തിക്കുന്നതെന്ന് അന്വേഷിക്കേണ്ടതാണ്. ബോധപൂർവം സംഘർഷങ്ങളുണ്ടാക്കി ഇരയുടെയും വേട്ടക്കാരുടെയും ഒപ്പംനിന്ന് കലക്കവെള്ളത്തിൽനിന്ന് മീൻ പിടിക്കുക എന്ന നയം സ്വീകരിക്കുന്ന രാഷ്ട്രീയനേതൃത്വങ്ങളെ കേരളസമൂഹം തിരിച്ചറിയുന്നുണ്ട്. വർഗീയശക്തികളുടെ കളിപ്പാവകളായി രാഷ്ട്രീയ-സർക്കാർ നേതൃത്വങ്ങൾ മാറുന്നത് കേരളത്തെ അരാജകത്വത്തിലേക്കു നയിക്കും. കേരളജനതയെ മതപരമായ വേലികെട്ടി സംഘർഷങ്ങൾ ഉണ്ടാക്കാനുള്ള ഗൂഢതന്ത്രങ്ങളും നടക്കുന്നുണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.

കത്തോലിക്ക കോൺഗ്രസ്

LEAVE A REPLY

Please enter your comment!
Please enter your name here

Latest News