Tuesday, January 21, 2025

ഹെയ്തിയിൽ ആശുപത്രിക്കുനേരെ ആക്രമണം: മൂന്നുപേർ കൊല്ലപ്പെട്ടു

ഹെയ്തിയിലെ ഏറ്റവും വലിയ ജനറൽ ആശുപത്രി വീണ്ടും തുറക്കുന്നതായി അറിയിക്കാനെത്തിയ മാധ്യമപ്രവർത്തകർക്കും പൊലീസിനും മെഡിക്കൽ സ്റ്റാഫിനും നേരെയുണ്ടായ ആക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു. തലസ്ഥാനമായ പോർട്ട്-ഓ-പ്രിൻസിലെ ജനറൽ ആശുപത്രിയിലാണ് ആയുധധാരികൾ ആക്രമണം നടത്തിയത്. ആക്രമണത്തിൽ രണ്ട് മാധ്യമപ്രവർത്തകരും ഒരു പൊലീസ് ഉദ്യോഗസ്ഥനും വെടിയേറ്റു കൊല്ലപ്പെട്ടു. നിരവധിപ്പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.

ആരോഗ്യമന്ത്രി ലോർത്ത് ബ്ലെമയുടെ വരവിനായി കാത്തിരിക്കുമ്പോഴാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിനിടെ മാധ്യമപ്രവർത്തകരായ മാർകെൻസി നാത്തൂക്സും ജിമ്മി ജീനും കൊല്ലപ്പെട്ടതായി ഓൺലൈൻ മീഡിയ കളക്ടീവിന്റെ വക്താവ് റോബസ്റ്റ് ഡിമാഞ്ചെ എ. എഫ്‌. പി. വാർത്താ ഏജൻസിയോടു പറഞ്ഞു. മറ്റ് മാധ്യമപ്രവർത്തകർക്ക് പരിക്കേറ്റതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗുണ്ടാസംഘങ്ങൾ കൈവശപ്പെടുത്തുകയും നശിപ്പിക്കുകയും ചെയ്തശേഷം ജൂലൈയിൽ ഹെയ്തി സർക്കാർ ഈ സ്ഥലം തിരിച്ചുപിടിച്ചിരുന്നു. നഗരത്തിന്റെ ഭൂരിഭാഗവും നിയന്ത്രിക്കുന്ന വിവ് അൻസൻ സംഘത്തിന്റെ സഖ്യമാണ് ആക്രമണം നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News