Tuesday, January 21, 2025

ടിബറ്റിൽ ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത അണക്കെട്ട് നിർമിക്കാൻ ചൈന: ഇന്ത്യയിലെയും ബംഗ്ലാദേശിലെയും ജനങ്ങളെ ബാധിച്ചേക്കാവുന്ന പദ്ധതി

ഇന്ത്യയിലെയും ബംഗ്ലാദേശിലെയും ദശലക്ഷക്കണക്കിന് ആളുകളെ ബാധിച്ചേക്കാവുന്ന പദ്ധതിയുമായി ചൈന. ടിബറ്റിലെ യാർലുങ് സാങ്ബോ നദിയുടെ താഴ്‌വരയിൽ ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത അണക്കെട്ട് നിർമിക്കാനുള്ള പദ്ധതിക്ക് ചൈന അംഗീകാരം നൽകി.

2020 ൽ ചൈനയിലെ പവർ കൺസ്ട്രക്ഷൻ കോർപ്പറേഷൻ നൽകിയ കണക്കനുസരിച്ച്, യാർലുങ് സാങ്‌ബോ നദിയുടെ താഴ്‌വരയിൽ സ്ഥിതിചെയ്യുന്ന അണക്കെട്ടിന് പ്രതിവർഷം 300 ബില്യൺ കിലോവാട്ട് വൈദ്യുതി മണിക്കൂറിൽ ഉൽപാദിപ്പിക്കാൻ കഴിയും. നിലവിൽ ലോകത്തിലെ ഏറ്റവും വലിയ ത്രീ ഗോർജസ് അണക്കെട്ടും ചൈനയിലാണ്. ആ അണക്കെട്ടിന്റെ 88.2 ബില്യൺ കിലോവാട്ട് ശേഷിയുടെ മൂന്നിരട്ടിയിലധികംവരും പുതിയ അണക്കെട്ടിന്റെ ശേഷി.

ചൈനയുടെ കാർബൺ പീക്കിംഗ്, കാർബൺ ന്യൂട്രാലിറ്റി ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും എൻജിനീയറിങ് പോലുള്ള അനുബന്ധ വ്യവസായങ്ങളെ ഉത്തേജിപ്പിക്കുന്നതിനും ടിബറ്റിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഈ പദ്ധതി പ്രധാനപങ്ക് വഹിക്കുമെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ സിൻഹുവ റിപ്പോർട്ട് ചെയ്തു.

ഇന്ത്യയും ബംഗ്ലാദേശും അണക്കെട്ടിനെക്കുറിച്ച് ആശങ്കകൾ ഉന്നയിച്ചിട്ടുണ്ട്. ഈ പദ്ധതി പ്രാദേശികപരിസ്ഥിതിയെ മാത്രമല്ല, നദിയുടെ താഴത്തെ ഒഴുക്കും ഗതിയും മാറ്റാനും സാധ്യതയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News