പാലയൂർ സെന്റ് തോമസ് പള്ളി കോമ്പൗണ്ടിൽ ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി കരോൾ ഗാനം ആലപിക്കുന്നത് തടഞ്ഞ പൊലീസ് നടപടിക്കെതിരെ പ്രതിഷേധം കനക്കുന്നു. പള്ളിമുറ്റത്തെത്തി മൈക്ക് ഓഫ് ചെയ്യാനും കരോൾ ഗാനം നിർത്തിവയ്ക്കാനും ആവശ്യപ്പെട്ട എസ്. ഐ. വിജിത് അവധിയിൽ പ്രവേശിച്ചു.
സീറോമലബാർ സഭാധ്യക്ഷൻ മാർ റാഫേൽ തട്ടിൽ പാലയൂർ പള്ളി അങ്കണത്തിലേക്ക് എത്തുന്നതിന് തൊട്ടുമുൻപാണ് എസ്. ഐ. യുടെ ഭീഷണി ഉണ്ടായത്. പള്ളിയങ്കണത്തിൽ ഡിസംബർ 24 ന് രാത്രി ഒൻപതു മണിക്കാണ് കരോൾ ഗാനം പാടിയത്. ഇത് അനുവദിക്കാതെ മൈക്ക് ഓഫ് ചെയ്യാനും ഉച്ചഭാഷിണിക്ക് അനുമതിയില്ലെന്നും ചാവക്കാട് എസ്. ഐ. വിജിത്ത് അധികൃതരെ അറിയിക്കുകയായിരുന്നു.
വിവിധ രാഷ്ട്രീയപാർട്ടികൾ എസ്. ഐ. ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.