Wednesday, April 2, 2025

നൈജീരിയയിൽ ക്രിസ്തുമസ് ദിനത്തിൽ നടന്ന ആക്രമണത്തിൽ ക്രൈസ്തവരായ 11  പേർ കൊല്ലപ്പെട്ടു

നൈജീരിയയിലെ ബെന്യൂ സംസ്ഥാനത്തെ ക്വാണ്ടെ കൗണ്ടിയിൽ ക്രിസ്തുമസ് ദിനത്തിൽ നടന്ന ആക്രമണത്തിൽ 11 ക്രൈസ്തവർ കൊല്ലപ്പെട്ടു. ആയുധധാരികളായ ഇസ്ലാമിക തീവ്രവാദികൾ ക്രിസ്ത്യൻ സമൂഹങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്തുകയായിരുന്നു.

താരാബ സംസ്ഥാനത്തിന്റെയും കാമറൂണിന്റെയും അതിർത്തിക്കടുത്തുള്ള കത്തോലിക്കാ സമൂഹത്തിൽ ദൈവാലയശുശ്രൂഷകൾക്കിടെയാണ് ആക്രമണം നടന്നത്. അജ്ഞാതരായ ഇസ്ലാമിക തീവ്രവാദികൾ അപ്രതീക്ഷിത ആക്രമണങ്ങൾ നടത്തുകയായിരുന്നു. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും നിരവധി ആളുകൾ തങ്ങളുടെ വീടുകൾ ഒഴിയാൻ നിർബന്ധിതരാകുകയും ചെയ്തു. ആക്രമണത്തിൽ അനേകം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.

Latest News