Wednesday, January 22, 2025

അഫ്ഗാൻ സ്ത്രീകൾ ജോലിചെയ്യുന്ന എല്ലാ എൻ. ജി. ഒ. കളും അടച്ചുപൂട്ടുമെന്ന് താലിബാൻ

അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾ ജോലിചെയ്യുന്ന എല്ലാ ദേശീയ – വിദേശ സർക്കാരിതര ഗ്രൂപ്പുകളും അടച്ചുപൂട്ടുമെന്ന് വെളിപ്പെടുത്തി താലിബാൻ. 2021 ഓഗസ്റ്റിൽ അവർ അധികാരമേറ്റതിനുശേഷം സ്ത്രീകളുടെ അവകാശങ്ങൾക്കെതിരായി നടത്തുന്ന ഏറ്റവും പുതിയ അടിച്ചമർത്തലാണിത്.

ഇസ്ലാമിക ശിരോവസ്ത്രം ശരിയായി ധരിക്കാത്തതിനാൽ അഫ്ഗാൻ സ്ത്രീകളുടെ ജോലി താൽക്കാലികമായി നിർത്തിവയ്ക്കാൻ എൻ. ജി. ഒ. കളോട് പറഞ്ഞതിന് രണ്ടു വർഷത്തിനുശേഷമാണ് ഈ പ്രഖ്യാപനം. ഏറ്റവും പുതിയ ഉത്തരവ് പാലിക്കുന്നതിൽ പരാജയപ്പെടുന്നത് എൻ. ജി. ഒ. കൾക്ക് അഫ്ഗാനിസ്ഥാനിൽ പ്രവർത്തിക്കാനുള്ള ലൈസൻസ് നഷ്ടപ്പെടാൻ കാരണമാകുമെന്ന് എക്സ് ഞായറാഴ്ച രാത്രി പ്രസിദ്ധീകരിച്ച കത്തിൽ സാമ്പത്തിക മന്ത്രാലയം മുന്നറിയിപ്പ് നൽകി.

“കഴിഞ്ഞ രണ്ടു വർഷത്തിനിടെ അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ സ്ഥാനം സമൂഹത്തിൽനിന്ന് അകറ്റിനിർത്തിയതാണ്” – ഐക്യരാഷ്ട്ര സഭ പറഞ്ഞു. ഒപ്പം നിയന്ത്രണങ്ങൾ പിൻവലിക്കാൻ താലിബാനോടുള്ള ആഹ്വാനം ആവർത്തിക്കുകയും ചെയ്തു.

“അഫ്ഗാനിസ്ഥാനിലെ എല്ലാ ജനങ്ങൾക്കും ജീവൻ രക്ഷിക്കുന്ന മാനുഷികസഹായം എങ്ങനെ നൽകാമെന്നതിനെ ഇത് ശരിക്കും ബാധിക്കുന്നു” – യു. എൻ. അസോസിയേറ്റ് വക്താവ് ഫ്ലോറൻസിയ സോട്ടോ നിനോ-മാർട്ടിനസ് പറഞ്ഞു. “ജനസംഖ്യയുടെ പകുതിയോളം അവകാശങ്ങൾ നിഷേധിക്കപ്പെടുകയും ദാരിദ്ര്യത്തിൽ ജീവിക്കുകയും ചെയ്യുന്ന ഒരു രാജ്യത്തെക്കുറിച്ചാണ് ഞങ്ങൾ സംസാരിക്കുന്നത് എന്ന വസ്തുതയിൽ ഞങ്ങൾ വളരെ ആശങ്കാകുലരാണ്. അവരിൽ പലരും – സ്ത്രീകൾ മാത്രമല്ല – ഒരു മാനുഷികപ്രതിസന്ധി നേരിടുന്നു” – അവർ കൂട്ടിച്ചേർത്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here

Latest News