Monday, January 20, 2025

2024 ൽ ലോകമെമ്പാടുമായി കൊല്ലപ്പെട്ടത് 14 മിഷനറിമാർ

2024 ഡിസംബർ 26 ന് നൈജീരിയയിൽ ഒരു വൈദികൻ കൂടി കൊല്ലപ്പെട്ടതോടെ 2024 ൽ ലോകമെമ്പാടുമായി കൊല്ലപ്പെട്ടത് 14 മിഷനറിമാരാണ്. നൈജീരിയയിലെ ഫാർമസിസ്റ്റും വൈദികനുമായ നെവി രൂപതയിൽ നിന്നുള്ള ഫാ. തോബിയാസ് ചുക്വുജെക്വു ഒകോങ്ക്വോ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു.

ഫിഡെസ് ഏജൻസി ഡിസംബർ 30 ന് അവതരിപ്പിച്ച, 2024 ൽ കൊല്ലപ്പെട്ട മിഷനറിമാരുടെയും അൽമായ വിശ്വാസികളുടെയും വാർഷിക റിപ്പോർട്ടിൽ ഫാ. തോബിയാസിനെക്കൂടി ചേർത്തതോടെ കഴിഞ്ഞ വർഷം കൊല്ലപ്പെട്ട അൽമായ വിശ്വാസികളുടെയും മിഷനറിമാരുടെയും എണ്ണം ഒമ്പത് വൈദികർ ഉൾപ്പെടെ 14 ആയി ഉയർന്നു.

ആഫ്രിക്കയിൽ, 2024 ൽ ആകെ ഏഴ് മിഷനറിമാർ കൊല്ലപ്പെട്ടു. ബുർക്കിന ഫാസോയിൽ രണ്ടുപേരും കാമറൂണിൽ ഒരാളും ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ ഒന്നും ദക്ഷിണാഫ്രിക്കയിൽ രണ്ടും നൈജീരിയയിൽ ഒരാളുമാണ് കൊല്ലപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News