അമേരിക്ക നാടുകടത്തിയ മെക്സിക്കൻ ഇതര കുടിയേറ്റക്കാരെ സ്വീകരിക്കാനുള്ള സാധ്യത തുറന്ന് മെക്സിക്കോ. “കുടിയേറ്റക്കാരെ അമേരിക്ക അവരുടെ രാജ്യങ്ങളിലേക്ക് തിരിച്ചയക്കാത്ത സന്ദർഭങ്ങളിൽ വ്യത്യസ്ത സംവിധാനങ്ങളിലൂടെ നമുക്ക് സഹകരിക്കാം” എന്ന് പ്രസിഡന്റ് ക്ലോഡിയ ഷെയ്ൻബോം തന്റെ പത്രസമ്മേളനത്തിനിടെ പറഞ്ഞു.
അവർ വിശദാംശങ്ങൾ നൽകിയില്ലെങ്കിലും മെക്സിക്കോയ്ക്ക് ഇത് ചില ദേശീയതകളിലേക്ക് പരിമിതപ്പെടുത്താനോ, മെക്സിക്കോയിൽ നിന്ന് നാടുകടത്തപ്പെട്ടവരെ അവരുടെ സ്വന്തം രാജ്യങ്ങളിലേക്ക് മാറ്റാൻ യു. എസിൽ നിന്ന് നഷ്ടപരിഹാരം അഭ്യർഥിക്കാനോ കഴിയും. ഈ നാടുകടത്തലുകൾ ശരിക്കും സംഭവിക്കുകയാണെങ്കിൽ അമേരിക്കൻ സർക്കാരുമായി സംസാരിക്കാൻ സമയമുണ്ടാകും. പക്ഷേ, ഞങ്ങൾ അവരെ ഇവിടെ സ്വീകരിക്കും. ഞങ്ങൾ അവരെ ശരിയായി സ്വീകരിക്കാൻ പോകുന്നു, ഞങ്ങൾക്ക് ഒരു പദ്ധതിയുണ്ട്” – അവർ പറഞ്ഞു.
വൻതോതിൽ നാടുകടത്തൽ ആരംഭിക്കുമെന്ന് ട്രംപ് വാഗ്ദാനം ചെയ്തിട്ടുണ്ട്. വൻതോതിൽ കുറ്റകൃത്യങ്ങൾക്ക് പേരുകേട്ട മെക്സിക്കൻ അഭയാർഥികൾ വലിയ തോതിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. തന്നെയുമല്ല, ട്രംപ് തന്റെ നാടുകടത്തൽ നടപടികളുമായി മുന്നോട്ടുപോകുകയുമാണ്. ഇക്കാരണത്താൽ അഭയാർഥികൾ പേടിയുടെ വക്കിലാണ് ഓരോ നിമിഷവും കഴിയുന്നത്.