Tuesday, January 21, 2025

40 ദിവസത്തെ നിരാഹാര സമരവുമായി 70 കാരനായ പഞ്ചാബി കർഷകൻ

കർഷകരുടെ ആവശ്യങ്ങൾക്കായി 40 ദിവസത്തെ നിരാഹാര സമരം ചെയ്ത് പഞ്ചാബിൽ നിന്നുള്ള കർഷക നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ. 70 കാരനായ ജഗ്ജിത് സിംഗിന്റെ ആരോഗ്യനില വഷളായതായും അദ്ദേഹത്തിന് സംസാരിക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹത്തെ പരിശോധിച്ച ഡോക്ടർമാർ പറഞ്ഞു. എന്നാൽ അദ്ദേഹവും അദ്ദേഹത്തിൻ്റെ അനുയായികളും വൈദ്യസഹായം നിരസിക്കുകയാണ്.

ഇതുമായി ബന്ധപ്പെട്ട നിരവധി ഹർജികൾ പരിഗണിച്ച സുപ്രീം കോടതി ജഗ്ജിത് സിംങ്ങിനെ ആശുപത്രിയിലേക്ക് മാറ്റാൻ പഞ്ചാബ് സർക്കാരിനോട് കഴിഞ്ഞ മാസം ഉത്തരവിട്ടിരുന്നു.

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ പഞ്ചാബ്-ഹരിയാന അതിർത്തിയിൽ ആയിരക്കണക്കിന് കർഷകർ ആരംഭിച്ച പ്രതിഷേധത്തിൻ്റെ ഭാഗമാണ് ദല്ലേവാളിൻ്റെ നിരാഹാര സമരം. വിളകൾക്ക് താങ്ങുവില, വായ്പ എഴുതിത്തള്ളൽ, നേരത്തെ നടന്ന പ്രതിഷേധത്തിനിടെ മരിച്ച കർഷകരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം എന്നിവയാണ് പ്രതിഷേധക്കാരുടെ ആവശ്യങ്ങൾ. ഡൽഹിയിലേക്ക് മാർച്ച് ചെയ്യാൻ കർഷകർ ശ്രമങ്ങൾ നടത്തിയെങ്കിലും അതിർത്തിയിൽ സുരക്ഷാ സേന തടഞ്ഞു.

2020-ൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സർക്കാർ കൊണ്ടുവന്ന മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് അവർ ഡൽഹിയുടെ അതിർത്തികളിൽ മാസങ്ങളോളം പ്രതിഷേധിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News