ഫേസ് ബുക്ക്, ഇൻസ്റ്റഗ്രാം ഉടമകളായ മെറ്റ തേർഡ് പാർട്ടി ഫാക്ട് ചെക്കിങ് പ്രോഗ്രാം ഉപേക്ഷിക്കുന്നു. സാമൂഹ്യമാധ്യമമായ ‘എക്സ്’ലെ കമ്മ്യൂണിറ്റി നോട്സ് പ്രോഗ്രാമിനോട് സമാനമായ സൗകര്യം ഏർപ്പെടുത്താനാണ് ഈ നീക്കമെന്നാണ് പുതിയ റിപ്പോർട്ട്.
കൂടാതെ, ഫാക്ട് ചെക്കിങ് പ്രോഗ്രാമുകൾക്ക് ന്യൂനതകളുണ്ടെന്ന് മെറ്റ വെളിപ്പെടുത്തുന്നു. പുറത്തുനിന്നുള്ള ഏജൻസികളാണ് ഫേസ്ബുക്കിനുവേണ്ടി വസ്തുതാപരിശോധകരായി പ്രവർത്തിക്കുന്നത്. ദോഷകരമല്ലാത്ത ഒരുപാട് ഉള്ളടക്കങ്ങൾ സെൻസർ ചെയ്യപ്പെടുന്നതായും അതിന്റെ പേരിൽ ഉപഭോക്താക്കൾ ഫേസ് ബുക്കിന്റെ നടപടികൾക്ക് വിധേയരാകേണ്ടിവരുന്നതായും കമ്പനി കണ്ടെത്തിയതിനെ തുടർന്നാണ് ഈ സംവിധാനം ഒഴിവാക്കുന്നതെന്ന് മെറ്റ പറയുന്നു. ഒപ്പംതന്നെ, ഉപഭോക്താക്കളുടെ ആശങ്കകൾ കേൾക്കുന്നതിൽ കമ്പനിയുടെ ഭാഗത്തുനിന്ന് കാലതാമസവും വളരെ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നതായി മെറ്റ തുറന്നുപറഞ്ഞു.
ഈ പ്രശ്‌നങ്ങൾ പരിഹരിക്കാനും അഭിപ്രായസ്വാതന്ത്ര്യത്തോടുള്ള തങ്ങളുടെ പ്രതിജ്ഞാബദ്ധതയിലേക്ക് തിരികെപ്പോകാനും തങ്ങൾ ആഗ്രഹിക്കുന്നുവെന്നും മെറ്റ ഗ്ലോബൽ പോളിസി ടീമിന്റെ പുതിയ മേധാവി ജോയൽ കപ്ലാൻ വ്യക്തമാക്കി. യു. എസിലാണ് ഈ മാറ്റം പ്രഖ്യാപിച്ചിരിക്കുന്നത്.