Thursday, January 23, 2025

ഇറ്റാലിയൻ പത്രപ്രവർത്തക സെസിലിയ സലയെ ഇറാൻ മോചിപ്പിച്ചു

കഴിഞ്ഞ മാസം ഇറാനിൽ തടവിലാക്കപ്പെട്ട ഇറ്റാലിയൻ പത്രപ്രവർത്തക സെസിലിയ സലയെ മോചിപ്പിച്ചതായി റിപ്പോർട്ട്. സെസിലിയ സലയെ ഇറാൻ മോചിപ്പിച്ചതായും ഇവർ റോമിലേക്ക് മടങ്ങി എന്നും ഇറ്റാലിയൻ സർക്കാർ അറിയിച്ചു.

യു. എസ്. സൈനികരുടെ മരണത്തിലേക്കു നയിച്ച ഡ്രോൺ സാങ്കേതികവിദ്യ വിതരണം ചെയ്തുവെന്ന് സംശയിച്ച് മിലാനിൽ ഒരു ഇറാനിയൻ എഞ്ചിനീയറിനെ ഇറ്റാലിയൻ അധികൃതർ തടഞ്ഞുവച്ച് മൂന്ന് ദിവസത്തിനുശേഷം ഡിസംബർ 19 നാണ്  29 കാരിയായ സിസിലിയ സലയെ ഇറാൻ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. അറസ്റ്റിനുശേഷം സാലയെ ടെഹ്റാനിലെ കുപ്രസിദ്ധമായ എവിൻ ജയിലിൽ ഏകാന്തതടവിൽ പാർപ്പിച്ചിരിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ഇപ്പോൾ സലയുടെ മോചനത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് വ്യക്തമല്ല എങ്കിലും ഇവരുടെ മോചനത്തിനായി പ്രധാനമന്ത്രി ജോർജിയ മെലോനിയുടെ ഉദ്യോഗസ്ഥർ നടത്തിയ ശക്തമായ നയതന്ത്ര പ്രവർത്തനങ്ങളുടെ ഫലമാണ് മോചനം എന്നാണ് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇറ്റാലിയൻ പ്രസ്താവനയിൽ, സിസിലിയയുടെ തിരിച്ചുവരവ് സാധ്യമാക്കാൻ സഹായിച്ച എല്ലാവർക്കും മെലോണി നന്ദി പറഞ്ഞു.

തന്റെ മോചനത്തെക്കുറിച്ച് സലയുടെ മാതാപിതാക്കളെ അവർ വ്യക്തിപരമായി അറിയിച്ചിട്ടുണ്ടെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News