Sunday, February 2, 2025

ലാന്‍സെറ്റ് പഠനം: 2019ല്‍ ഇന്ത്യയില്‍ 2.3 ദശലക്ഷത്തിലധികം അകാല മരണങ്ങള്‍ക്ക് മലിനീകരണം കാരണമായതായി പഠന റിപ്പോര്‍ട്ട്

2019ല്‍ ഇന്ത്യയില്‍ 2.3 ദശലക്ഷത്തിലധികം അകാല മരണങ്ങള്‍ക്ക് മലിനീകരണം കാരണമായതായി, പുതിയ പഠനം. അതില്‍ ഏകദേശം 1.6 ദശലക്ഷം മരണങ്ങള്‍ വായു മലിനീകരണം മൂലവും 500,000-ത്തിലധികം മരണങ്ങള്‍ ജലമലിനീകരണം മൂലവും സംഭവിച്ചതായാണ് പഠനം സൂചിപ്പിക്കുന്നത്.

മലിനീകരണത്തെയും ആരോഗ്യത്തെയും കുറിച്ചുള്ള ഏറ്റവും പുതിയ ലാന്‍സെറ്റ് കമ്മീഷന്‍ റിപ്പോര്‍ട്ടിലാണ് മലിനീകരണത്തെ, ആഗോളതലത്തില്‍ ആറിലൊന്ന് മരണത്തിന് കാരണമായി ചിത്രീകരിച്ചിമോശം വായു കാരണം പ്രതിവര്‍ഷം ഒരു ദശലക്ഷത്തിലധികം ആളുകള്‍ മരിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്ന ഇന്ത്യ പട്ടികയില്‍ മുന്നിലാണ്.

മലിനീകരണം മൂലമുണ്ടാകുന്ന അകാലമരണങ്ങളെക്കുറിച്ചുള്ള 2015-ലെ കണക്കുകളുടെ ഒരു അപ്ഡേറ്റില്‍, ലാന്‍സെറ്റ് പഠനം പറയുന്നത്, ഗ്ലോബല്‍ ബര്‍ഡന്‍ ഓഫ് ഡിസീസ്, ഇന്‍ജുറീസ് ആന്‍ഡ് റിസ്‌ക് ഫാക്ടര്‍ സ്റ്റഡി 2019 (ജിബിഡി) ല്‍ നിന്നുള്ള ഡാറ്റ കാണിക്കുന്നത് മലിനീകരണം, പ്രതിവര്‍ഷം ഒമ്പത് ദശലക്ഷം മരണങ്ങള്‍ക്ക് ഉത്തരവാദിയായി തുടരുന്നു എന്നാണ്.

ഗാര്‍ഹിക വായു മലിനീകരണം, ജല മലിനീകരണം തുടങ്ങി കടുത്ത ദാരിദ്ര്യവുമായി ബന്ധപ്പെട്ട തരത്തിലുള്ള മലിനീകരണം മൂലമുണ്ടാകുന്ന മരണങ്ങളില്‍ കുറവുണ്ടായിട്ടുണ്ടെങ്കിലും, വ്യാവസായിക മലിനീകരണം, ആംബിയന്റ് വായു മലിനീകരണം, വിഷ രാസ മലിനീകരണം എന്നിവ മൂലമുണ്ടാകുന്ന വര്‍ധിച്ച മരണങ്ങളാല്‍ ആ ഇടിവ് നികത്തപ്പെട്ടു. ആഗോളതലത്തില്‍, അന്തരീക്ഷ മലിനീകരണം 2019-ല്‍ 6.7 ദശലക്ഷം മരണങ്ങള്‍ക്ക് കാരണമായി.

മലിനീകരണവുമായി ബന്ധപ്പെട്ട മരണങ്ങള്‍ ബഹുഭൂരിപക്ഷവും താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിലും ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലുമാണ് സംഭവിച്ചതെന്നും പഠനം കണ്ടെത്തി. 2000-ല്‍ മലിനീകരണം മൂലമുള്ള ഇന്ത്യയുടെ നഷ്ടം ജിഡിപിയുടെ 3.2% ആയിരുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. അതിനുശേഷം, മലിനീകരണം മൂലമുണ്ടാകുന്ന മരണനിരക്ക് കുറയുകയും സാമ്പത്തിക നഷ്ടങ്ങള്‍ ഗണ്യമായി കുറയുകയും ചെയ്തു. ഇപ്പോള്‍ 1 ശതമാനമായി.

ദരിദ്രരായ ഗ്രാമീണ സ്ത്രീകളെ പാചക വാതകത്തിലേക്ക് മാറാന്‍ സഹായിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി 2016 ല്‍ ആരംഭിച്ച പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതിയിലൂടെ വായു മലിനീകരണം നിയന്ത്രിക്കാന്‍ ഇന്ത്യ ശ്രമിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു.

മലിനീകരണ നിയന്ത്രണ ശ്രമങ്ങള്‍ നടത്തുന്നതിനും ഗണ്യമായ പുരോഗതി കൈവരിക്കുന്നതിനും കേന്ദ്രീകൃത സംവിധാനമൊന്നുമില്ല എന്നതാണ് സത്യം.

ആഗോള മലിനീകരണ റാങ്കിംഗില്‍ ഇന്ത്യന്‍ നഗരങ്ങള്‍ സ്ഥിരമായി ആധിപത്യം പുലര്‍ത്തുന്നു. ഉത്തരേന്ത്യയിലെ 480 ദശലക്ഷത്തിലധികം ആളുകള്‍ ‘ലോകത്തിലെ ഏറ്റവും തീവ്രമായ അന്തരീക്ഷ മലിനീകരണം’ അഭിമുഖീകരിക്കുന്നതായി ഒരു യുഎസ് ഗവേഷണ ഗ്രൂപ്പിന്റെ പഠനം കഴിഞ്ഞ വര്‍ഷം പറഞ്ഞു.

ലോകാരോഗ്യ സംഘടനയുടെ മാര്‍ഗ്ഗനിര്‍ദ്ദേശം പാലിക്കുന്നതിനായി വായു മലിനീകരണം കുറച്ചാല്‍ തലസ്ഥാനമായ ഡല്‍ഹിയിലെ താമസക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ 10 വര്‍ഷം വരെ കൂടുതല്‍ ആയുസ് സംരക്ഷിക്കാനാകുമെന്ന് നിര്‍ദ്ദേശം.

 

 

 

Latest News