Monday, January 20, 2025

എല്ലാവർക്കും തേനറ കഴിക്കാമോ?

അടുക്കളയിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ട ഒന്നാണ് തേൻ. എന്നാൽ നിങ്ങൾ എപ്പോഴെങ്കിലും തേനറ കഴിച്ചിട്ടുണ്ടോ?

തേനീച്ച, മെഴുക് കൊണ്ട് നിർമിക്കുന്ന ഷഡ്ഭുജാകൃതിയിലുള്ള ഒരു ആവരണമാണ് തേനീച്ചക്കൂട്. അതിൽ തേനീച്ചകളും അവയുടെ തേനും അടങ്ങിയിരിക്കുന്നു. ചില ആളുകൾ ഇത് ഭക്ഷണത്തിലെ പോഷകസമൃദ്ധമായ കൂട്ടിച്ചേർക്കലായി മാത്രമല്ല, രുചികരമായ ആഹാരപദാർഥമായി കാണുകയും ചെയ്യുന്നു.

സംസ്കരിച്ചതും ശുദ്ധീകരിച്ചതുമായ പഞ്ചസാര കൂടാതെ മധുരമുള്ള എന്തെങ്കിലും കഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ആസ്വദിക്കാം. എന്നാൽ എല്ലാവർക്കും ഇത് കഴിക്കാനാകില്ല എന്നാണ് ആരോഗ്യവിദഗ്ദ്ധർ സൂചിപ്പിക്കുന്നത്. ആന്റി ഓക്‌സിഡന്റുകൾ, എൻസൈമുകൾ, പോളിഫെനോൾ ഉൾപ്പെടെയുള്ള പോഷകങ്ങൾ എന്നിവയുൾപ്പെടെ നിരവധി ആരോഗ്യ ആനുകൂല്യങ്ങൾ ഇത് വാഗ്ദാനം ചെയ്യുന്നു. കാൻസർ ഉൾപ്പെടെയുള്ള രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുന്നതുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഗവേഷണങ്ങളിലും തെളിയിക്കപ്പെട്ടിട്ടുണ്ട്.

ഇതിന് ദഹനത്തെ പിന്തുണയ്ക്കാനും രോഗപ്രതിരോധശേഷി വർധിപ്പിക്കാനും സാധിക്കും. എന്നാൽ തേനീച്ച ഉൽപന്നങ്ങളോട് അലർജിയുള്ളവർ ഇത് ഒഴിവാക്കണം.

ഒരുവയസ്സിനു താഴെയുള്ള കുട്ടികൾക്ക് തേനും തേൻകട്ടയും നൽകരുത്. അത് കുട്ടികളിൽ ബോട്ടുലിസം എന്ന രോഗത്തിന് കാരണമായേക്കാം. കുഞ്ഞ് ഒരു പ്രത്യേകതരം ബാക്ടീരിയ കഴിക്കുമ്പോൾ ഉണ്ടാകുന്ന അപൂർവവും എന്നാൽ ഗുരുതരവുമായ രോഗമാണിത്.

ഇത് ചില ആരോഗ്യഗുണങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും പ്രമേഹവും മധുരത്തിന്റെ നിയന്ത്രണങ്ങൾ ആവശ്യമുള്ള മറ്റ് അവസ്ഥകൾ ഉള്ളവരും ഇത് പരിഗണിക്കേണ്ടതുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News