Wednesday, May 14, 2025

പിടികൂടിയ ഉത്തര കൊറിയക്കാരെ യുക്രേനിയൻ തടവുകാർക്കുപകരം നൽകാൻ തയ്യാറാണെന്ന് വ്ലാദിമിർ സെലിൻസ്കി

റഷ്യയിൽ തടവിലാക്കിയ സ്വന്തം സൈനികർക്കു പകരമായി യുദ്ധത്തിൽ പിടിക്കപ്പെട്ട രണ്ട് ഉത്തര കൊറിയക്കാരെ സ്വന്തം നാട്ടിലേക്ക് തിരിച്ചയയ്ക്കാൻ തയ്യാറാണെന്ന് യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി ഞായറാഴ്ച ഒരു പ്രസ്താവനയിൽ പറഞ്ഞു.

“കിം ജോങ് ഉൻ തന്റെ ഈ പൗരന്മാരെ ഓർക്കുകയും റഷ്യയിൽ തടങ്കലിൽ കഴിയുന്ന ഞങ്ങളുടെ യോദ്ധാക്കൾക്കായി ഒരു കൈമാറ്റം സംഘടിപ്പിക്കാൻ പ്രാപ്തനാകുകയും ചെയ്യുന്നുവെങ്കിൽ, അത്തരം സൈനികരെ കൈമാറാൻ ഞങ്ങൾ തയ്യാറാണ്” – സെലെൻസ്‌കി വീഡിയോയിൽ പറയുന്നു.

പരിക്കേറ്റ രണ്ട് സൈനികരുമായുള്ള ചോദ്യംചെയ്യൽ കാണിക്കുന്നതിനായി സെലെൻസ്‌കി പോസ്റ്റ് ചെയ്ത സ്ഥിരീകരിക്കാത്ത വീഡിയോയിൽ ഒരാൾ, തനിക്ക് യുക്രൈനിൽ താമസിക്കാൻ ആഗ്രഹമുണ്ടെന്നും എന്നാൽ ആവശ്യമെങ്കിൽ മടങ്ങിവരുമെന്നും ഒരു വിവർത്തകൻ പറയുന്നതായി കാണാം.

റഷ്യയ്ക്കുവേണ്ടി ആദ്യമായി യുദ്ധം ചെയ്യുന്ന ഉത്തര കൊറിയക്കാരാണ് രണ്ട് സൈനികരും. യുക്രേനിയൻ സൈന്യം കൈവശം വയ്ക്കാൻ ശ്രമിക്കുന്ന അതിർത്തിയിലെ റഷ്യൻ പ്രദേശമായ കുർസ്കിൽ നിന്നാണ് അവരെ പിടികൂടിയതെന്ന് സെലെൻസ്കി പറഞ്ഞു.

യുദ്ധത്തിൽ 300 ഉത്തര കൊറിയൻ സൈനികർ കൊല്ലപ്പെടുകയും 2,700 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണവിഭാഗം അറിയിച്ചു.

Latest News