Wednesday, January 22, 2025

സസ്‌പെൻഡ് ചെയ്യപ്പെട്ട പ്രസിഡന്റിന്റെ വിചാരണ ആരംഭിച്ച് ദക്ഷിണ കൊറിയ

ദക്ഷിണ കൊറിയയിലെ ഭരണഘടനാ കോടതി കഴിഞ്ഞ മാസം സസ്‌പെൻഡ് ചെയ്ത പ്രസിഡന്റ് യൂൻ സുക് യോളിനെ സൈനിക നിയമശ്രമത്തെ തുടർന്ന് സ്ഥാനത്തുനിന്ന് നീക്കണമോ എന്ന് തീരുമാനിക്കാനുള്ള ആദ്യ വാദത്തിന്റെ ഹിയറിങ്ങ് നടത്തി. എന്നാൽ യൂണിൻ ഹാജരാകാത്തതിനാൽ നാല് മിനിറ്റിനുള്ളിൽ വാദം അവസാനിച്ചു. കലാപത്തിന്റെ പ്രത്യേക കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്യാനുള്ള വാറണ്ട് ഉള്ളതിനാൽ സ്വന്തം സുരക്ഷയ്ക്കായി അദ്ദേഹം ഹാജരാകില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകർ നേരത്തെ പറഞ്ഞിരുന്നു.

ഡിസംബറിൽ യൂണിനെ ഇംപീച്ച് ചെയ്യാൻ സ്വന്തം പാർട്ടിയിലെ അംഗങ്ങൾ പ്രതിപക്ഷത്തോടൊപ്പം വോട്ട് ചെയ്തതിനെത്തുടർന്ന് അദ്ദേഹത്തെ സസ്പെൻഡ് ചെയ്തിരുന്നു. എന്നിരുന്നാലും എട്ടംഗ ഭരണഘടനാ ബെഞ്ചിൽ ആറുപേരെങ്കിലും ഇംപീച്ച്‌മെന്റ് ശരിവയ്ക്കാൻ വോട്ട് ചെയ്താൽ മാത്രമേ അദ്ദേഹത്തെ ഔദ്യോഗികമായി സ്ഥാനത്തുനിന്ന് നീക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News