Wednesday, January 22, 2025

ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ ആക്രമണം റഷ്യയിൽ നടത്തിയതായി യുക്രൈൻ

യുക്രൈൻ – റഷ്യ യുദ്ധത്തിൽ ഇതുവരെ നടന്നതിൽവച്ച് ഏറ്റവും വലിയ ആക്രമണമാണ് ചൊവ്വാഴ്ച രാജ്യം നടത്തിയതെന്ന് റിപ്പോർട്ട്. റഷ്യയിലെ നിരവധി ലക്ഷ്യങ്ങൾ തകർക്കുകയും നിരവധി വെടിമരുന്ന് ഡിപ്പോകളും കെമിക്കൽ പ്ലാന്റുകളും ആക്രമിക്കുകയും ചെയ്‌തെന്ന് യുക്രൈൻ പറയുന്നു. അവയിൽ ചിലത് അതിർത്തിയിൽനിന്ന് നൂറുകണക്കിന് കിലോമീറ്റർ അകലെയാണെന്ന് യുക്രൈനിലെ സായുധസേനയുടെ ജനറൽ സ്റ്റാഫ് പറഞ്ഞു.

“ഒറ്റ രാത്രികൊണ്ട് നടന്ന ആക്രമണം യുദ്ധം ചെയ്യാനുള്ള റഷ്യയ്‌ക്കേറ്റ പ്രഹരമാണ്” എന്ന് യുക്രൈനിലെ എസ്. ബി. യു. രഹസ്യാന്വേഷണ ഏജൻസിയുടെ ഉറവിടങ്ങൾ ബി. ബി. സി. യോടു പറഞ്ഞു. റഷ്യയിലെ പ്രാദേശിക സ്‌കൂളുകൾ അടച്ചതിനെ തുടർന്ന് ചൊവ്വാഴ്ച വിദ്യാർഥികൾക്ക് ഓൺലൈനായി അധ്യയനം നടത്തി. ഏംഗൽസ്, സരടോവ് നഗരങ്ങളിലെ രണ്ട് വ്യാവസായിക പ്ലാന്റുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി റീജിയണൽ ഗവർണർ റോമൻ ബുസാർജിൻ ടെലിഗ്രാമിൽ എഴുതി. കഴിഞ്ഞ ആഴ്ച, ഏംഗൽസിലെ ഒരു എണ്ണ സഭരണ ​​കേന്ദ്രം തകർത്തതായി റിപ്പോർട്ടുണ്ട്. തുലയുടെ പടിഞ്ഞാറൻ മേഖലയിലെ ഉദ്യോഗസ്ഥർ ആക്രമണം റിപ്പോർട്ട് ചെയ്തു.

പ്രതിരോധത്തിന്റെ ഭാഗമായി 16 ഡ്രോണുകൾ തകർത്തതായും അവശിഷ്ടങ്ങൾ വീണ് ചില കാറുകൾക്കും കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെങ്കിലും ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നും പ്രാദേശിക ഗവർണർ ദിമിത്രി മിലിയേവ് റഷ്യൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News