Tuesday, January 21, 2025

ദക്ഷിണ കൊറിയൻ പ്രസിഡന്റിനെ അറസ്റ്റ് ചെയ്ത് അഴിമതിവിരുദ്ധ അന്വേഷണ ഉദ്യോഗസ്ഥർ 

ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോളിനെ അഴിമതിവിരുദ്ധ അന്വേഷണ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ബുധനാഴ്‌ച രാവിലെ മോട്ടോർ കേഡിൽ അന്വേഷകർക്കൊപ്പം റസിഡൻഷ്യൽ കോമ്പൗണ്ടിൽ നിന്നാണ് യൂണിനെ കസ്റ്റഡിയിലെടുത്തത്. ദക്ഷിണ കൊറിയയിൽ സിറ്റിംഗ് പ്രസിഡന്റിനെതിരെ ആദ്യമായിട്ടാണ് ഇത്തരമൊരു നടപടി.

ജീവപര്യന്തമോ, വധശിക്ഷയോ ലഭിക്കാവുന്ന കുറ്റകൃത്യമായ – ഒരു കലാപത്തിന് നേതൃത്വം നൽകി എന്ന ആരോപണമുൾപ്പെടെ, ബന്ധപ്പെട്ട ഒന്നിലധികം അന്വേഷണങ്ങളിൽ യൂണിനെ ചോദ്യം ചെയ്യും. നിരവധി അന്വേഷണങ്ങളും ഇംപീച്ച്‌മെന്റ് വിചാരണയും നേരിടുന്നതിനാൽ അറസ്റ്റിൽ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറിയിരിക്കുകയായിരുന്നു.

അറസ്റ്റിനെത്തുടർന്ന്, യൂൺ ബുധനാഴ്ച മുൻകൂട്ടി റെക്കോർഡ് ചെയ്ത വീഡിയോ സന്ദേശം പുറത്തിറക്കി. അതിൽ തനിക്കെതിരായ അന്വേഷണങ്ങൾ ‘നിയമവിരുദ്ധമാണ്’ എന്നും “ഈ രാജ്യത്ത് നിയമങ്ങളെല്ലാം തകർന്നിരിക്കുന്നു” എന്നും പറഞ്ഞു.

48 മണിക്കൂർ വരെ യൂണിനെ കസ്റ്റഡിയിൽ വയ്ക്കാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് വാറണ്ട് അനുവദിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News