ദക്ഷിണാഫ്രിക്കയിലെ അനധികൃത സ്വർണ്ണഖനിയിൽ തൊഴിലാളികൾ ഇനി മണ്ണിനടിയിലില്ലെന്ന് വെളിപ്പെടുത്തി രക്ഷാപ്രവർത്തകർക്കൊപ്പം പ്രവർത്തിക്കുന്ന സന്നദ്ധപ്രവർത്തകർ. ഈ മേഖലയിൽ സംഭവിച്ച അസാധാരണമായ ദുരന്തങ്ങളിലൊന്നായ ഖനിയിൽ രക്ഷാപ്രവർത്തനം സുഗമമാക്കാൻ കോടതി സർക്കാരിനോട് ഉത്തരവിട്ടതിനുശേഷം തിങ്കളാഴ്ച മുതൽ കുറഞ്ഞത് ഇരുനൂറിലധികം ആളുകളെ രക്ഷപെടുത്തുകയും 78 മൃതദേഹങ്ങൾ ലഭിക്കുകയും ചെയ്തു.
വ്യാഴാഴ്ച നടക്കുന്ന പരിശോധനയിൽ ഖനിയിൽ ഇനിയും ആരെങ്കിലും അവശേഷിക്കുന്നുണ്ടോ എന്ന് പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു.
രക്ഷാപ്രവർത്തനം ആരംഭിക്കുന്നതിനുമുമ്പ് 1500 ലധികം ഖനിത്തൊഴിലാളികൾ ഉപരിതലത്തിൽ എത്തിയതായി പൊലീസ് പറഞ്ഞതായി റോയിട്ടേഴ്സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.