Monday, January 20, 2025

ട്രംപ് ഭരണകൂടത്തിന് വിജയം ആശംസിച്ചും അമേരിക്കയിൽ പ്രഭുവർഗം രൂപപ്പെടുമെന്ന് മുന്നറിയിപ്പ് നൽകിയും ബൈഡന്റെ വിടവാങ്ങൽ പ്രസംഗം

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ജനുവരി 15 ബുധനാഴ്ച രാത്രി ഓവൽ ഓഫീസിൽനിന്ന് രാജ്യത്തോട് വിടവാങ്ങൽ പ്രസംഗം നടത്തി. തുടർന്ന് വരാനിരിക്കുന്ന ഭരണകൂടത്തിന് ആശംസകളും വിജയവും നേർന്ന ബൈഡൻ അമേരിക്കയിൽ ഒരു പ്രഭുവർഗം രൂപപ്പെടുമെന്ന മുന്നറിയിപ്പും നൽകി.

“ഇന്ന് അമേരിക്കയിൽ അതിരുകടന്ന സമ്പത്തിന്റെയും അധികാരത്തിന്റെയും സ്വാധീനത്തിന്റെയും ഒരു പ്രഭുവർഗം രൂപപ്പെടുകയാണ്. അത് നമ്മുടെ മുഴുവൻ ജനാധിപത്യത്തെയും നമ്മുടെ അടിസ്ഥാന അവകാശങ്ങളെയും സ്വാതന്ത്ര്യങ്ങളെയും അക്ഷരാർഥത്തിൽ ഭീഷണിപ്പെടുത്തുന്നു” – അപകടത്തിലേക്ക് ശ്രദ്ധ ആകർഷിച്ചുകൊണ്ട് ബൈഡൻ പറഞ്ഞു. അധികാര ദുർവിനിയോഗം അനിയന്ത്രിതമായി വിട്ടാൽ അതിസമ്പന്നരായ ഏതാനും ആളുകളുടെ കൈകളിലാകുന്ന അധികാര കേന്ദ്രീകരണം അപകടകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.

ബുധനാഴ്ച തന്റെ പ്രധാന നേട്ടങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ, പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ട് സാമ്പത്തിക വളർച്ച കൈവരിച്ചതായി ബൈഡൻ തറപ്പിച്ചുപറയുകയും ആഗോളതാപനത്തെക്കുറിച്ചുള്ള തന്റെ റെക്കോർഡിനെ തകർക്കാനുള്ള നീക്കത്തിനെതിരെ മുന്നറിയിപ്പ് നൽകുകയും ചെയ്തു.

കഴിഞ്ഞ ദിവസം, ഇസ്രായേലും ഹമാസും തമ്മിലുള്ള ദീർഘകാലമായി കാത്തിരുന്ന വെടിനിർത്തൽ കരാർ ബൈഡൻ പ്രഖ്യാപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News