ജനുവരി 16 ന് രാവിലെ ഉണ്ടായ വീഴ്ചയെത്തുടർന്ന് ഫ്രാൻസിസ് മാർപാപ്പയുടെ വലതു കൈത്തണ്ടയിൽ ചതവുണ്ടായതായി വത്തിക്കാൻ അറിയിച്ചു. ജനുവരി 16 ന് രാവിലെ അപ്പസ്‌തോലിക കൊട്ടാരത്തിൽവച്ചുള്ള സദസ്സിനിടെ എടുത്ത ഫോട്ടോകളിൽ ഫ്രാൻസിസ് പാപ്പയുടെ കൈ കെട്ടിയിരിക്കുന്നത് ദൃശ്യമായിരുന്നു.
88 കാരനായ പാപ്പയ്ക്ക് ഡിസംബറിൽ ഉണ്ടായ വീഴ്ചയിൽ നിസ്സാര പരിക്കേറ്റിരുന്നു. ക്രിസ്തുമസിന് തൊട്ടുമുമ്പ് ഫ്രാൻസിസ് പാപ്പയ്ക്ക് ജലദോഷം ബാധിച്ചിരുന്നു. രോഗവും രണ്ട് വീഴ്ചകളും പതിവു ഷെഡ്യൂൾ മാറ്റുന്നതിലേക്ക് നയിച്ചില്ല.
ജനുവരി 16 ന് രാവിലെ പാപ്പ അൽബേനിയയിലെ ടിറാനയിലെ ബെക്താഷി ഇസ്‌ലാമിക നേതാവായ ഹിസ് ഗ്രേസ് ഹാജി ഡെഡെ എഡ്മണ്ട് ബ്രാഹിമാജുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.