കാനഡയുടെ ലിബറൽ പാർട്ടിയുടെ നേതാവായി മത്സരിക്കാനൊരുങ്ങി മാർക്ക് കാർണി. മുൻ ബാങ്ക് ഓഫ് കാനഡയും ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണറുമായ കാർണി കാനഡയുടെ ഭരണകക്ഷിയായ ലിബറൽ പാർട്ടിയുടെ നേതാവായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു.
“ഞാൻ ഇത് ചെയ്യുന്നത് കാനഡ ലോകത്തിലെ ഏറ്റവും മികച്ച രാജ്യമായതിനാലാണ്. പക്ഷേ, ഇത് ഇനിയും മികച്ചതായിരിക്കാം” – കാർണി പറഞ്ഞു.
അദ്ദേഹം വിജയിച്ചാൽ 59 കാരനായ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പിൻഗാമിയായി രാജ്യത്തെ നയിക്കും. ഒമ്പതു വർഷത്തെ ഭരണത്തിനുശേഷം ഈ മാസം ആദ്യം,ട്രൂഡോ രാജിവച്ചിരുന്നു.