Monday, February 3, 2025

മരിയുപോളില്‍ വീണ്ടും സൈനികര്‍ കീഴടങ്ങിയതായി റഷ്യ; പ്രതികരിക്കാതെ യുക്രൈന്‍

എഴുന്നൂറിലധികം യുക്രൈന്‍ സൈനികര്‍ മരിയുപോളില്‍ വീണ്ടും കീഴടങ്ങിയതായി റഷ്യ. എന്നാല്‍, അവകാശവാദത്തോട് യുക്രൈന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. മരിയുപോളിലെ അസ്‌റ്റോവല്‍ ഉരുക്ക് നിര്‍മ്മാണ ശാലയില്‍ നടത്തിയ അവസാന ചെറുത്ത് നില്‍പ്പിന്റെ ഭാഗമായവരെ തിരികെയെത്തിച്ചുവെന്നായിരുന്നു യുക്രൈന്റെ നേരത്തെയുള്ള വിശദീകരണം.

യുക്രൈന്‍ സേനാംഗങ്ങളില്‍ ചിലര്‍ കീഴടങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഉന്നത കമാന്‍ഡര്‍മാര്‍ ഇപ്പോഴും അവിടെത്തന്നെയുണ്ടെന്നാണു അറിയുന്നത്. കീഴടങ്ങിയ യുക്രൈന്‍ സൈനികരുടെ ആകെ എണ്ണം 959 ആയെന്നാണ് റഷ്യ അവകാശപ്പെടുന്നത്. ഇവരില്‍ 80 പേര്‍ ഗുരുതര പരിക്കേറ്റവരാണ്. മരിയുപോളില്‍ ഇനി അവശേഷിക്കുന്ന സൈനികരെക്കുറിച്ച് യുക്രൈന്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

 

 

Latest News