ചരിത്രത്തിലെ ആദ്യത്തെ എക്യുമെനിക്കൽ കൗൺസിലായ നിഖ്യാ കൗൺസിലിന്റെ (എ. ഡി. 325) 1700-ാം വാർഷികത്തിൽ ജനുവരി 18 മുതൽ 25 വരെ നടക്കുന്ന സഭൈക്യത്തിനായുള്ള പ്രാർഥനാവാരത്തിന് ഈ വർഷം പ്രത്യേക പ്രാധാന്യമുണ്ട്.
ജനുവരി 23, വ്യാഴാഴ്ച വൈകുന്നേരം ആറു മണിക്ക് റോം രൂപത മൂന്ന് വ്യത്യസ്ത ആരാധനാലയങ്ങളെ ഉൾപ്പെടുത്തി ഒരു യാത്രാജാഗരണം സംഘടിപ്പിക്കും. വി. പൗലോസിന്റെ മാനസാന്തര തിരുനാൾ ദിനമായ ജനുവരി 25, ശനിയാഴ്ച വൈകുന്നേരം 5.30 ന് സെന്റ് പോൾ ബസിലിക്കയിൽവച്ചു നടക്കുന്ന പ്രാർഥനയിൽ ഫ്രാൻസിസ് പാപ്പ പങ്കെടുക്കും.
റോമിലെ വികാരിയേറ്റ് പുറത്തിറക്കിയ ഒരു പ്രസ്താവനപ്രകാരം, “ഇത് കേവലമൊരു പ്രാർഥനയല്ല, മറിച്ച് സുവിശേഷകർ, ഓർത്തഡോക്സ്, കത്തോലിക്കർ എന്നിവരെ ഉദ്ദേശിച്ചുള്ള ബൈബിൾ ധ്യാനങ്ങളുള്ള മൂന്ന് ഘട്ടങ്ങളിലുള്ള ഒരു ഹ്രസ്വ തീർഥാടനം” ആണ്.
ക്രിസ്ത്യൻ ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഡിക്കാസ്റ്ററിയും എക്യുമെനിക്കൽ കൗൺസിൽ ഓഫ് ചർച്ചസിന്റെ ഫെയ്ത് ആൻഡ് ഓർഡർ കമ്മീഷനും നിയോഗിച്ച ഒരു അന്താരാഷ്ട്ര ഗ്രൂപ്പും വടക്കൻ ഇറ്റലിയിലെ ബോസ് സന്യാസ സമൂഹത്തിലെ സഹോദരങ്ങളും ചേർന്നാണ് ഈ പരിപാടിയുടെ പ്രാർഥനകളും വിചിന്തനങ്ങളും തയ്യാറാക്കിയിരിക്കുന്നത്.