ഇസ്രായേൽ – ഹിസ്ബുള്ള യുദ്ധത്തിനുശേഷം ലെബനനെ പുനർനിർമിക്കാൻ സഹായിക്കുന്നതിന് പാരീസ് ഉടൻ ഒരു സഹായസമ്മേളനം നടത്തുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. ബെയ്‌റൂട്ട് സന്ദർശനവേളയിൽ ജനുവരി 17, വെള്ളിയാഴ്ച്ചയാണ് അദ്ദേഹം ലെബനന്റെ പുതിയ നേതാക്കൾക്കുള്ള പിന്തുണ അറിയിച്ചു സംസാരിച്ചത്.
രണ്ടു വർഷത്തിനുശേഷമാണ്, ജനുവരി ഒൻപതിന് ജോസഫ് ഔൺ ലെബനന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയും നിയുക്ത പ്രധാനമന്ത്രിയായി നവാഫ് സലാമിനെ നിയമിക്കുകയും ചെയ്തത്.
ഇസ്രായേൽ – ഹിസ്ബുള്ള സംഘർഷം അവസാനിച്ചതിനുശേഷം പുനർനിർമാണത്തിന് മേൽനോട്ടം വഹിക്കാൻ ഒരു സർക്കാർ രൂപീകരിക്കുക എന്ന മഹത്തായ ദൗത്യമാണ് പുതിയ പ്രധാനമന്ത്രി അഭിമുഖീകരിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളുടെ പുനർനിർമാണത്തിന് വൻതോതിലുള്ള പിന്തുണയ്ക്ക് അന്താരാഷ്ട്രസമൂഹം തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
ഒന്നാം ലോകമഹായുദ്ധത്തിനുശേഷം രണ്ട് ദശാബ്ദക്കാലം ലെബനൻ ഫ്രാൻസ് ഭരിച്ചിരുന്നു.