Monday, January 20, 2025

ലോസ് ആഞ്ചലസ് കാട്ടുതീയുടെ പശ്ചാത്തലത്തിൽ ഓസ്‌കാർ അവാർഡ് റദ്ദാക്കണമെന്ന് സ്റ്റീഫൻ കിംഗ്

ലോസ് ആഞ്ചലസ്‌ കാട്ടുതീയുടെ പശ്ചാത്തലത്തിൽ ഓസ്കാർ അവാർഡ് റദ്ദാക്കണമെന്ന് പ്രശസ്ത ഹൊറർ സാഹിത്യകാരൻ സ്റ്റീഫൻ കിംഗ്. ലോസ് ആഞ്ചലസ് കൗണ്ടിയിലുടനീളമുള്ള തീപിടുത്തത്തിന്റെ വെളിച്ചത്തിൽ അക്കാദമി ഓഫ് മോഷൻ പിക്‌ചേഴ്‌സ് ആർട്‌സ് ആൻഡ് സയൻസസ് ഓസ്‌കാറുകൾക്കുള്ള വോട്ടിംഗ് ജനുവരി 17 വരെ നീട്ടുകയും ജനുവരി 23 ന് നോമിനേഷൻ പ്രഖ്യാപനം പുനഃക്രമീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ സ്ഥിതി മോശമായിത്തന്നെ തുടരുന്നതുകൊണ്ടാണ് ഇത്തരത്തിലൊരു ആവശ്യം കിംഗ് ഉന്നയിച്ചിരിക്കുന്നത്.

ദുരന്തത്തിന്റെ വെളിച്ചത്തിൽ ഹോളിവുഡിന്റെ അവാർഡ് സീസൺ താൽക്കാലികമായി നിർത്തണമെന്ന് നിർദേശിച്ച ഒരേയൊരു സെലിബ്രിറ്റി കിംഗ് മാത്രമല്ല, നടിമാരായ ജീൻ സ്മാർട്ട്, പട്രീഷ്യ ആർക്വെറ്റ് എന്നിവരും ഈ ആശയം പരസ്യമായി അവതരിപ്പിച്ചു.

ആസൂത്രണം ചെയ്തതുപോലെ നടക്കുന്ന ഓസ്കാർ, ഗ്രാമി തുടങ്ങിയ ചടങ്ങുകളെ പിന്തുണയ്ക്കുന്നവർ, ‘കഷ്ടപ്പാടുകൾക്കിടയിലും ഇത് പോസിറ്റിവിറ്റി നൽകു’മെന്ന് അഭിപ്രായപ്പെട്ടു. ഗ്രാമി, ഓസ്കാർ എന്നിവ യഥാക്രമം ഫെബ്രുവരി രണ്ടിനും മാർച്ച് രണ്ടിനും ആസൂത്രണം ചെയ്തതുപോലെ തുടരും.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News