വ്യാജമോ, തെറ്റിധരിപ്പിക്കുന്നതോ ആയ തലക്കെട്ടുകൾ സൃഷ്ടിച്ചതിനുശേഷം വാർത്താ അറിയിപ്പുകളെ സംഗ്രഹിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഫീച്ചറിന്റെ സേവനം താൽക്കാലികമായി പിൻവലിച്ച് ആപ്പിൾ. ആപ്പിളിന്റെ ഇന്റലിജൻസ് സേവനത്തിന്റെ ഭാഗമായ ഈ ഫീച്ചർ ഉപയോക്താക്കൾക്ക് വാർത്താലേഖനങ്ങളുടെ സംക്ഷിപ്തസംഗ്രഹം നൽകുന്നതിനായിട്ടാണ് അവതരിപ്പിച്ചത്. എന്നിരുന്നാലും, ഇത് തെറ്റായ ഫലങ്ങൾ പുറപ്പെടുവിച്ചതിന് വിമർശിക്കപ്പെടുകയും വാർത്താ ഓർഗനൈസേഷനുകളിൽനിന്നും പത്രസ്വാതന്ത്ര്യ ഗ്രൂപ്പുകളിൽനിന്നും പ്രതികരണത്തിന് കാരണമാകുകയും ചെയ്തു.
തെറ്റായ തലക്കെട്ടുകൾ സൃഷ്ടിച്ചതിനെ തുടർന്ന് ബി. ബി. സി. കഴിഞ്ഞ മാസം ആപ്പിളിന് പരാതി നൽകിയിരുന്നു. എ. ഐ. സാങ്കേതികവിദ്യ മെച്ചപ്പെടുത്തുന്നതുവരെ സംഗ്രഹങ്ങൾ ഓഫാക്കാൻ ആപ്പിളിനോട് ആവശ്യപ്പെട്ടു.