Monday, January 20, 2025

സ്പാനിഷ് റിസോർട്ടിലെ സ്കീ ലിഫ്റ്റ് തകർന്ന് നിരവധി പേർക്ക് പരിക്ക്

സ്പെയിനിലെ ഒരു റിസോർട്ടിൽ സ്കീ ലിഫ്റ്റ് തകർന്ന് ഡസൻ കണക്കിന് ആളുകൾക്ക് പരിക്കേറ്റതായി എമർജൻസി ഉദ്യോഗസ്ഥർ സി. എൻ. എന്നിനോടു പറഞ്ഞു. പൈറിനീസ് മലനിരകളിലെ അസ്റ്റൺ സ്കീ റിസോർട്ടിൽ പ്രാദേശിക സമയം ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെ നടന്ന സംഭവത്തിൽ മുപ്പതോളം പേർക്ക് പരിക്കേറ്റതായി അരഗോൺ സിവിൽ പ്രൊട്ടക്ഷൻ പ്രസ് ഓഫീസ് പറഞ്ഞു.

പരിക്കേറ്റവരിൽ പത്തുപേരെ ആശുപത്രിയിലേക്കു മാറ്റി. രണ്ടുപേർക്ക് പരമാവധി മുൻഗണന നൽകി.

സ്കീ ലിഫ്റ്റിന് 15 മീറ്റർ (49 അടിയിൽ കൂടുതൽ) ഉയരമുണ്ട്. അതിൻ്റെ ഒരു കയർ അയഞ്ഞതിനെത്തുടർന്ന് അതിൻ്റെ ഘടനയുടെ ഒരു ഭാഗം തകരുകയാണുണ്ടായത്.

പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ സ്കീ ലിഫ്റ്റിൽ കുടുങ്ങിപ്പോയവരെയെല്ലാം പുറത്തെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News