ഗാസയിൽ തടവിലാക്കിയ ബന്ദികളെ ശനിയാഴ്ച വിട്ടയയ്ക്കുമെന്ന് അറിയിച്ച് ഹമാസ്. ഗാസയിലെ 15 മാസത്തെ യുദ്ധം അവസാനിപ്പിക്കാൻ ഈ മാസം ഇസ്രായേലുമായി ഉണ്ടാക്കിയ സങ്കീർണ്ണമായ വെടിനിർത്തൽ കരാറിന്റെ ഭാഗമായിട്ടാണ് വരും ആഴ്ചകളിൽ തൊണ്ണൂറിലധികം ബന്ദികളെ മോചിപ്പിക്കാൻ ഹമാസ് ഒരുങ്ങുന്നത്.
ബന്ദികളെ ഞായറാഴ്ച മോചിപ്പിക്കുമെന്ന് ഹമാസ് തടവുകാരുടെ മീഡിയ ഓഫീസ് മേധാവി നഹേദ് അൽ ഫഖൂരി നേരത്തെ അറിയിച്ചിരുന്നു. ഗാസയിൽ 15 മാസമായി തുടരുന്ന യുദ്ധത്തിന് അറുതി വരുത്താൻ കഴിയുന്ന മൂന്ന് ഘട്ടങ്ങളുള്ള വെടിനിർത്തൽ കരാർ ഈ മാസം ഇസ്രായേലും ഹമാസും ഒപ്പുവച്ചിരുന്നു. മൂന്ന് ഇസ്രയേലി ബന്ദികളെ ഹമാസ് മോചിപ്പിച്ചതോടെയാണ് ഞായറാഴ്ച വെടിനിർത്തൽ നിലവിൽവന്നത്.