Wednesday, January 22, 2025

സിൽക്ക് റോഡ് ഡാർക്ക് വെബ് മാർക്കറ്റ് സ്രഷ്ടാവ് റോസ് ഉൾബ്രിച്ചിനു മാപ്പ് നൽകി ട്രംപ്

അനധികൃത മയക്കുമരുന്ന് വിപണനകേന്ദ്രമായ സിൽക്ക് റോഡിന്റെ നടത്തിപ്പുകാരനായ റോസ് ഉൾബ്രിച്ചിന് പൂർണ്ണവും നിരുപാധികവുമായ മാപ്പ് നൽകിയതായി യു. എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

2015 ൽ ന്യൂയോർക്കിൽ മയക്കുമരുന്ന് കടത്ത് ഗൂഢാലോചന, കള്ളപ്പണം വെളുപ്പിക്കൽ, കംപ്യൂട്ടർ ഹാക്ക് ചെയ്യൽ തുടങ്ങിയ കാര്യങ്ങളുടെ ഗൂഢാലോചനയിൽ ഉൾബ്രിച്ച് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന്  ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടു. മകന് മാപ്പ് നൽകിയെന്ന് അറിയിക്കാൻ ഉൾബ്രിച്ചിന്റെ അമ്മയെ വിളിച്ചതായി ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ പോസ്റ്റ് ചെയ്തു.

2013 ൽ ഉൾബ്രിച്ചിനെ പൊലീസ് അറസ്റ്റ് ചെയ്തതിനെത്തുടർന്ന് അടച്ച സിൽക്ക് റോഡ് എന്ന സൈറ്റ്, ബിറ്റ്കോയിൻ ഉപയോഗിച്ച് നിയമവിരുദ്ധമായി മയക്കുമരുന്ന് വിറ്റിരുന്നു. കൂടാതെ ഹാക്കിംഗ് ഉപകരണങ്ങളും മോഷ്ടിച്ച പാസ്പോർട്ടുകളും കച്ചവടം ചെയ്യുകയും ചെയ്തു.

യൂറോപ്പ്, ഏഷ്യ, ആഫ്രിക്കയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ വ്യാപിച്ചുകിടക്കുന്ന ചരിത്രപരമായ വ്യാപാരപാതകളിൽ നിന്നാണ് ഇതിന് സിൽക്ക് റോഡ് എന്ന പേര് ലഭിച്ചത്. മാധ്യമ റിപ്പോർട്ടുകളിലൂടെയും ഓൺലൈൻ ചാറ്റിലൂടെയും ഈ സൈറ്റ് കുപ്രസിദ്ധി നേടി.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News