Thursday, January 23, 2025

ഇസ്രായേലിൽ ബൈസന്റൈൻ ആശ്രമം കണ്ടെത്തി പുരാവസ്തു ഗവേഷകർ

ജറുസലേമിൽനിന്ന് 42 മൈൽ തെക്കുപടിഞ്ഞാറായി ഇസ്രായേലിന്റെ തെക്കുഭാഗത്തുള്ള കിര്യത് ഗാറ്റ് നഗരത്തിൽ ഒരു ബൈസന്റൈൻ ആശ്രമം കണ്ടെത്തി പുരാവസ്തു ഗവേഷകർ. ഒന്നാം നൂറ്റാണ്ടിനും അഞ്ചാം നൂറ്റാണ്ടിനും ഇടയിലുള്ള കാലഘട്ടത്തിലുണ്ടായിരുന്ന ആശ്രമമാണ് ഇതെന്ന് കരുതപ്പെടുന്നു. ആലേഖനം ചെയ്ത ബൈബിൾ ലിഖിതങ്ങളും കണ്ടെത്തിയിട്ടുണ്ട്.

പുരാവസ്തു ഗവേഷകർ പത്തോളം കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളാണ് ഖനനത്തിലൂടെ കണ്ടെത്തിയത്. ഇത് സൂചിപ്പിക്കുന്നത്, ഈ സ്ഥലം ഒരുകാലത്ത് ഒരു പ്രധാന നഗരമായിരുന്നു എന്നാണ്. ഇസ്രായേൽ പുരാവസ്തു അതോറിറ്റിക്കുവേണ്ടിയുള്ള ഉത്ഖനന മാനേജർമാരായ ഷിറ ലിഫ്ഷിറ്റ്‌സും മായൻ മർഗുലിസും പറയുന്നതനുസരിച്ച്, പർവതങ്ങൾക്കും തീരത്തിനുമിടയിലുള്ള ഒരു പ്രധാന ക്രോസ്‌റോഡിലാണ് ആശ്രമം നിർമിച്ചിരിക്കുന്നത്.

“ഈ പ്രദേശത്ത് കണ്ടെത്തിയ റോമൻ, ബൈസന്റൈൻ കാലഘട്ടത്തിലെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ സ്ഥലമാണിത്. ആദ്യകാല റോമൻ കാലഘട്ടം മുതൽ (ഒന്നാം നൂറ്റാണ്ട്) ആരംഭിച്ച് ബൈസന്റൈൻ കാലഘട്ടത്തിന്റെ അവസാനം വരെയുള്ള (ആറാം നൂറ്റാണ്ടിന്റെ അവസാനം) കാലഘട്ടത്തിന്റെ ഒരു തുടർച്ചയായി ഇത് കാണപ്പെടുന്നു” – ഒരു പത്രക്കുറിപ്പിൽ ഗവേഷകർ വിശദീകരിച്ചു.

പുതുതായി കണ്ടെത്തിയ മൊസൈക്ക്, ഇസ്രായേലിൽ ഇതുവരെ കണ്ടെത്തിയതിൽവച്ച് ഏറ്റവും ശ്രദ്ധേയമായ ഒന്നാണെന്ന് ഗവേഷകർ പറയുന്നു. വ്യത്യസ്‌തമായ ചില നീല ഷേഡുകൾ ഉൾപ്പെടെ വിവിധ വർണ്ണങ്ങളിൽ നിർമിച്ച മൊസൈക്ക് പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായി ഒരു തുറസ്സായ സ്ഥലത്തേക്ക് മാറ്റാനുള്ള ശ്രമത്തിലാണ് പുരാവസ്തു ഗവേഷകർ.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News