യൂറോപ്യൻ യൂണിയനും ചൈനയ്ക്കുമെതിരെ പുതിയ തീരുവ ചുമത്താനൊരുങ്ങി ട്രംപ്. ചൈനയിൽനിന്ന് മെക്സിക്കോ, കാനഡ വഴി യു. എസിലേക്ക് ഫെന്റനൈൽ അയയ്ക്കുന്നതിനാൽ ചൈനീസ് ഇറക്കുമതിക്ക് 10% ശിക്ഷാതീരുവ ചുമത്താൻ തന്റെ ഭരണകൂടം ചർച്ച ചെയ്യുകയാണെന്ന് യു. എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
പരസ്പര പ്രയോജനകരമായ സഹകരണം വിപുലീകരിക്കുന്നതിനും പുതിയ മാറ്റങ്ങൾ ചർച്ച ചെയ്യുന്നതിനുമായി യു. എസുമായി ആശയവിനിമയം നിലനിർത്താൻ തയ്യാറാണെന്ന് ചൈന പറഞ്ഞു.
യു. എസിലേക്ക് അനധികൃത കുടിയേറ്റക്കാരെയും നിരോധിത മയക്കുമരുന്നുകളെയും തടയാൻ ഇരുരാജ്യങ്ങളെയും സമ്മർദത്തിലാക്കുന്നതാണ് ട്രംപിന്റെ കാനഡ, മെക്സിക്കോ താരിഫ് ഭീഷണിയെന്ന് വൈറ്റ് ഹൗസ് വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാരോ ചൊവ്വാഴ്ച രാവിലെ സി. എൻ. ബി. സി. യോടു പറഞ്ഞു.