വീണ്ടും തുറന്ന പാരീസിലെ നോട്രെ ഡാം കത്തീഡ്രലിൽ ആദ്യ മാസത്തിൽതന്നെ സന്ദർശനം നടത്തി എട്ടുലക്ഷത്തിലധികം പേർ. 2019 ഏപ്രിലിലുണ്ടായ തീപിടുത്തത്തെ തുടർന്ന് അഞ്ച് വർഷത്തെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കുശേഷം 2024 ഡിസംബർ ഏഴിനാണ് കത്തീഡ്രൽ വീണ്ടും തുറന്നത്. ആദ്യ മാസത്തെ സന്ദർശകരുടെ എണ്ണം പ്രതിദിനം 29,000 ആയിരുന്നു. എന്നാൽ ചില അവസരങ്ങളിൽ വാരാന്ത്യത്തിൽ 35,000 കവിഞ്ഞു.
150 ലധികം രാജ്യങ്ങളിൽ നിന്നുള്ള 3,40,000 ലധികം ആളുകൾ നോട്രെ ഡാം കത്തീഡ്രലിന്റെ പുനർനിർമാണത്തിന് ധനസഹായം നൽകി. നോട്രെ ഡാം കത്തീഡ്രൽ ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഹാഷ്‌ടാഗുകളുമായി ഒന്നാം സ്ഥാനത്താണുള്ളത് (4.7 ദശലക്ഷം). ഗോഥിക് ഘടനയിലുള്ള ഈ കത്തീഡ്രലിൽ ഓരോ വർഷവും 15 ദശലക്ഷം സന്ദർശകർ എത്തുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ഈശോയുടെ കാൽവരിയാത്രയിലും കുരിശുമരണനേരത്തും തലയിൽ വച്ചിരുന്ന മുൾക്കിരീടം നോട്രെ ഡാം കത്തീഡ്രലിലാണ് സൂക്ഷിച്ചിരിക്കുന്നത്.