Saturday, January 25, 2025

വാർത്തകളിൽ ഇടംപിടിക്കാതെ ക്രൈസ്തവപീഡനങ്ങൾ രൂക്ഷമായ ശ്രീലങ്കയും ബംഗ്ലാദേശും

മ്യാൻമർ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിൽ ക്രിസ്ത്യാനികൾക്കെതിരായ പീഡനങ്ങൾ മാധ്യമങ്ങളിൽ ഇടംപിടിക്കാറുണ്ട്. എന്നാൽ മറ്റുപല സ്ഥലങ്ങളിലും നടക്കുന്ന ക്രൈസ്തവപീഡനങ്ങൾ അത്രകണ്ട് വാർത്തയാകുന്നില്ല. 170 ദശലക്ഷത്തിലധികം ജനസംഖ്യയുള്ള ദക്ഷിണേഷ്യൻ രാഷ്ട്രമായ ബംഗ്ലാദേശാണ് അത്തരം പീഡനങ്ങൾ നടക്കുന്ന ഒരു സ്ഥലം. അവിടെ 90% ആളുകളും മുസ്ലീങ്ങളും ബാക്കിയുള്ളവരിൽ ഭൂരിഭാഗവും ഹിന്ദുക്കളുമാണ്.

2024 ഓഗസ്റ്റിൽ രാജ്യത്തിന്റെ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഭരണകൂടത്തിനെതിരായ അക്രമാസക്തമായ പ്രതിഷേധങ്ങൾക്കിടയിൽ രാജ്യം വിട്ടു. ബംഗ്ലാദേശ് കൂടുതൽ പ്രക്ഷുബ്ധതയിലകപ്പെട്ടപ്പോൾ ആയിരക്കണക്കിനാളുകൾ കൊല്ലപ്പെട്ടു. നിയമലംഘനത്തിന്റെ ഈ കാലഘട്ടത്തിൽ മതന്യൂനപക്ഷങ്ങൾ വ്യാപകമായി ആക്രമിക്കപ്പെട്ടു.

“ഇവിടെ പലരും ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാനുള്ള ആഗ്രഹം പ്രകടിപ്പിക്കുന്നു. എന്നാൽ ക്രൈസ്തവർക്കെതിരെ പീഡനങ്ങളും ഭീഷണിയും ഉള്ളതുകൊണ്ട് അവർ ഭയപ്പെടുന്നു. ബംഗ്ലാദേശിലെ പല കുട്ടികളും യാതൊരു ധാർമികബോധവുമില്ലാതെയാണ് വളരുന്നത്” – ബംഗ്ലാദേശിലെ ക്രിസ്ത്യാനിയായ തോമസ് പറയുന്നു. നഗരങ്ങളിൽ ക്രിസ്ത്യാനികളല്ലാത്ത ജീവനക്കാരിൽനിന്നുള്ള പീഡനത്തിലൂടെയോ, ക്രിസ്ത്യാനികളല്ലാത്ത ജീവനക്കാർ ക്രിസ്ത്യൻ ജീവനക്കാരനുമായി സഹകരിക്കാൻ വിസമ്മതിക്കുന്നതിലൂടെയോ ക്രിസ്ത്യൻവിരുദ്ധ വികാരം ഉയർന്നുവരുന്നുണ്ട്.

ബംഗാളി മുസ്‌ലിം ഭാഷയല്ലെന്നും ഇസ്‌ലാം മാത്രമാണ് നിയമാനുസൃതമായ മതമെന്നുമുള്ള ചിന്താഗതി മുസ്‌ലിംങ്ങൾക്കിടയിലുണ്ട്. രാജ്യത്തുടനീളം ക്രിസ്ത്യൻവിരുദ്ധ മാനസികാവസ്ഥ നിലനിൽക്കുന്നു. ബംഗ്ലാദേശിലെ സെക്യുലർ ഫെഡറൽ ഗവൺമെന്റ് ഇസ്ലാമിക തീവ്രവാദത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു.

ശ്രീലങ്കയിൽ ക്രൈസ്തവർ നേരിടുന്ന വെല്ലുവിളികൾ

ദക്ഷിണേഷ്യൻ രാഷ്ട്രമായ ശ്രീലങ്കയിലെയും സ്ഥിതി സമാനമാണ്. രാജ്യത്ത് നാല് പ്രധാന മതങ്ങളാണുള്ളത്. ജനസംഖ്യയുടെ 70% ബുദ്ധമതക്കാരാണ്, ഹിന്ദുക്കൾ 10 ശതമാനത്തിലധികം വരും. ക്രിസ്ത്യാനികളും മുസ്ലീങ്ങളും 10 ശതമാനത്തിൽ താഴെയാണ്.

2019 ലെ ഈസ്റ്റർദിന സ്ഫോടനത്തെക്കുറിച്ചല്ലാതെ ക്രിസ്ത്യാനികൾക്കെതിരായ മറ്റു പീഡനങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ശ്രീലങ്കയിലെ ക്രിസ്ത്യാനികൾക്കെതിരായ പീഡനം പലപ്പോഴും ബുദ്ധദേശീയതയുമായി ബന്ധപ്പെട്ടിരിക്കുന്നു. NCEASL (നാഷണൽ ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ അലയൻസ് ഓഫ് ശ്രീലങ്ക) 2022 ൽ ക്രിസ്ത്യാനികൾക്കെതിരെ 80 അക്രമങ്ങൾ റിപ്പോർട്ട് ചെയ്തു.

പൊലീസും മറ്റ് പ്രാദേശിക അധികാരികളും മതന്യൂനപക്ഷങ്ങളെ നിരന്തരം ഉപദ്രവിക്കുന്നുവെന്ന് ശ്രീലങ്കൻ ക്രിസ്ത്യൻ ഗ്രൂപ്പുകൾ പറയുന്നു. പുതിയ പള്ളികൾ സ്ഥാപിക്കുന്നതിൽനിന്ന് ആളുകളെ നിരുത്സാഹപ്പെടുത്താൻ അധികാരികൾ കഠിനമായ കെട്ടിടനിർമാണ നിയന്ത്രണങ്ങളും ഏർപ്പെടുത്തുന്നു.

ബുദ്ധമത ദേശീയതയും ഗവൺമെന്റിന്റെ അധികാര ദുർവിനിയോഗവും ഇപ്പോഴും തുടരുന്ന പ്രശ്‌നങ്ങളാണെങ്കിലും ശ്രീലങ്കയിലെ മുസ്‌ലിംങ്ങളും ക്രിസ്ത്യാനികളെ പീഡിപ്പിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News