Monday, November 25, 2024

സമൂഹമാധ്യമങ്ങളില്‍ വൈറലായി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നര്‍മസംഭാഷണം

സമൂഹമാധ്യമങ്ങളില്‍ വൈറലായി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നര്‍മസംഭാഷണം. തന്റെ മുട്ടുവേദനയെക്കുറിച്ച് ചോദിച്ച മെക്‌സിക്കന്‍ വിശ്വാസികളോട് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞ നര്‍മമാണ് വൈറലായത്. മെക്‌സിക്കോയുടെ ദേശീയപാനീയമായി അറിയപ്പെടുന്ന ടെക്വില എന്ന മദ്യം കാല്‍മുട്ടുവേദനയ്ക്ക് ആശ്വാസം പകരുമെന്നായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ ചിരിച്ചുകൊണ്ടു തമാശയായി പറഞ്ഞത്.

വത്തിക്കാനില്‍ പോപ്പ്‌മൊബൈലില്‍ വിശ്വാസികളുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെയാണ് രണ്ടു മെക്‌സിക്കന്‍ വിശ്വാസികള്‍ മുട്ടുവേദന എങ്ങനെയുണ്ടെന്നു മാര്‍പാപ്പയോടു ചോദിച്ചത്. ‘എന്റെ മുട്ടുവേദനയ്ക്ക് എന്താണു വേണ്ടതെന്ന് നിങ്ങള്‍ക്കറിയാമോ അല്പം ടെക്വില”- മാര്‍പാപ്പയുടെ മറുപടി ഉടന്‍ വന്നു. ഇതുകേട്ടു പൊട്ടിച്ചിരിച്ച മെക്‌സിക്കോക്കാര്‍, നാട്ടില്‍നിന്നു ടെക്വില എത്തിക്കാമെന്നു മാര്‍പാപ്പയോടു പറഞ്ഞു.

ആദ്യം ടിക് ടോക്കില്‍ പ്രത്യക്ഷപ്പെട്ട വീഡിയോ പിന്നീട് സമൂഹമാധ്യമങ്ങളില്‍ വൈറലായി. ട്വിറ്ററില്‍ മാത്രം 168,000ത്തിലധികം പേര്‍ വീഡിയോ കണ്ടു. 85 കാരനായ മാര്‍പാപ്പ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. വലതു കാല്‍മുട്ടിലെ വേദനയാല്‍ ഡോക്ടര്‍മാരുടെ നിര്‍ദേശത്തില്‍ വീല്‍ചെയറിലാണ് പലപ്പോഴും മാര്‍പാപ്പ സഞ്ചരിക്കുന്നത്. ഫിസിയോതെറാപ്പി അടക്കമുള്ള ചികിത്സകള്‍ തുടരുകയാണ്. കാല്‍മുട്ടുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം നേരത്തെ പ്ലാന്‍ ചെയ്തിരുന്ന ലെബനല്‍ യാത്രയില്‍ നിന്ന് മാര്‍പാപ്പ പിന്മാറിയിരുന്നു. എന്നാല്‍, ജൂലൈയില്‍ കോംഗോയിലേക്കും ദക്ഷിണ സുഡാനിലേക്കും കാനഡയിലേക്കും പാപ്പാ പോകുമെന്ന് വത്തിക്കാന്‍ അറിയിച്ചു.

 

Latest News