രാജ്യത്തിന്റെ പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അടുത്തിടെ അന്തരിച്ച മലയാളത്തിന്റെ സാഹിത്യകാരൻ എം. ടി. വാസുദേവൻ നായർക്ക് മരണാന്തര ബഹുമതിയായി പത്മ വിഭൂഷൺ.
കേരളത്തിൽനിന്നും മുൻ ഹോക്കി താരം പി. ആർ. ശ്രീജേഷ്, ഹൃദയ ശാസ്ത്രക്രിയാ വിദഗ്ദ്ധൻ ഡോ. ജോസ് ചാക്കോ പെരിയപ്പുറം എന്നിവരും പത്മഭൂഷണ് അർഹരായി. നടി ശോഭനയ്ക്കും തമിഴ്‍നാട്ടിൽ നിന്നുള്ള ചലച്ചിത്രതാരമെന്ന നിലയിൽ പത്മഭൂഷൺ ലഭിച്ചു.
മുൻ ഇന്ത്യൻ ഫുട്ബാൾ താരം ഐ. എം. വിജയൻ, സംഗീതജ്ഞ ഓമനക്കുട്ടിയമ്മ, എന്നിവർക്ക് പത്മശ്രീയും ലഭിച്ചു. ആകെ ഏഴു പേർക്ക് പത്മ വിഭൂഷണും 19 പേർക്ക് പത്മഭൂഷണും 113 പേർക്ക് പത്മശ്രീയുമുണ്ട്.
സുസുക്കി സ്ഥാപകൻ ഒസാമ സുസുക്കിയെയും മരണാന്തര ബഹുമതിയായി രാജ്യം പത്മവിഭൂഷൺ നൽകി ആദരിക്കും.