ന്യൂയോർക്കിലെ ബ്രൂക്ലിൻ ബൊട്ടാണിക് ഗാർഡനിൽ സന്ദർശകരുടെ തിരക്കാണ്. അമോർഫോഫാലസ് ഗിഗാസ് അല്ലെങ്കിൽ ‘ശവപുഷ്പം’ എന്നറിയപ്പെടുന്ന ഒരു അപൂർവ ചെടിയുടെ പുഷ്പം കാണാൻവേണ്ടിയാണ് ആളുകളെത്തുന്നത്. സൗരഭ്യം എന്നതിനെക്കാളുപരിയായി ദുർഗന്ധമാണ് ഈ പുഷ്പത്തിനുള്ളതെന്ന പ്രത്യേകതയുമുണ്ട്. മാംസം അഴുകിയ ഗന്ധമുള്ളതിനാലാണ് ഇതിനെ ‘ശവപുഷ്പം’ അഥവാ കോർപ്സ് ഫ്ലവർ എന്നു വിളിക്കുന്നത്. സുമാത്ര സ്വദേശിയായ ഈ ചെടി 2018 ൽ ബ്രൂക്ലിനിൽ എത്തിയതിനുശേഷം ആദ്യമായി പൂത്തു.
ശവപുഷ്പം അതിന്റെ തനതായ ഗന്ധത്തിന് പേരുകേട്ടതാണ്. ഇത് പരാഗണത്തിന് കാരണമാകുന്നു. പൂവിനുള്ളിൽ ആണും പെണ്ണുമായി നൂറുകണക്കിന് പൂക്കളുണ്ട്. ഇത് പൂക്കുന്നതിന് വർഷങ്ങൾ എടുത്തേക്കാം. ലോകമെമ്പാടുമുള്ള വളരെ കുറച്ച് ബൊട്ടാണിക്കൽ ഗാർഡനിൽമാത്രമേ ഈ ചെടി ഉള്ളൂ.
നിലവിൽ റോയൽ സിഡ്നി ബൊട്ടാണിക് ഗാർഡനിലും ഈ ചെടി പൂവിട്ടിട്ടുണ്ട്. ഡിസംബറിലാണ് ചെടിയുടെ പൂവ് ആദ്യമായി കണ്ടത്. വ്യാഴാഴ്ചയോടെ അത് 5 അടിയിലധികം ഉയരത്തിൽ വളർന്നു.