Thursday, January 30, 2025

ലോകത്തിന് മാതൃകയാകാൻ സീറോ കാർബൺ എമിഷൻ ലക്ഷ്യമാക്കി ഇന്തോനേഷ്യ

പുനരുൽപാദിപ്പിക്കാവുന്ന വിഭവങ്ങളിലേക്കും ശുദ്ധമായ ഊർജത്തിലേക്കും മാറുന്ന അവസരത്തിൽ ലോകത്തിനു മാതൃകയാകാനൊരുങ്ങുകയാണ് ഇന്തോനേഷ്യ. ഊർജസുരക്ഷയ്ക്കും സാമ്പത്തികവളർച്ചയ്ക്കും വേണ്ടിയുള്ള കാഴ്ചപ്പാടിൽ, 2060 ഓടെ നെറ്റ് സീറോ എമിഷൻ നേടുക എന്ന ഇന്തോനേഷ്യയുടെ ലക്ഷ്യത്തെ പൂർത്തീകരിക്കാൻ സർക്കാർ ഉടമസ്ഥതയിലുള്ള ഊർജ കോർപ്പറേഷനായ പെർട്ടമിന പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു.

അടുത്തിടെ നടന്ന COP29 യുണൈറ്റഡ് നേഷൻസ് കാലാവസ്ഥാ സമ്മേളനത്തിൽ, അടുത്ത 15 വർഷത്തിനുള്ളിൽ രാജ്യത്ത് 75 ജിഗാ വാട്ട് പുനരുപയോഗിക്കാവുന്ന വൈദ്യുതി വികസിപ്പിക്കാനുള്ള അവസരം അന്താരാഷ്ട്ര നിക്ഷേപകർക്ക് വാഗ്ദാനം ചെയ്യുന്നതിനുള്ള പദ്ധതികൾ ഇന്തോനേഷ്യ വെളിപ്പെടുത്തി. ഇന്തോനേഷ്യയിലെ ജനങ്ങൾക്ക് വിശ്വസനീയവും താങ്ങാനാവുന്നതുമായ ഊർജസുരക്ഷ ഉറപ്പാക്കിക്കൊണ്ട് ഹരിതലക്ഷ്യങ്ങൾ കൈവരിക്കുമെന്ന് പ്രതിജ്ഞയെടുത്തുകൊണ്ട് പെർട്ടമിന ഈ ശ്രമത്തിന്റെ മുൻനിരയിലാണ്.

പെർറ്റാമിന ന്യൂ ആൻഡ് റിന്യൂവബിൾ എനർജി (പെർട്ടമിന എൻ. ആർ. ഇ.) 2029 ഓടെ പുതിയതും പുനരുപയോഗിക്കാവുന്നതുമായ ഊർജവികസനത്തിനും കുറഞ്ഞ കാർബൺ സൊല്യൂഷനുകൾക്കുമുള്ള ചെലവ് 6.2 ബില്യൺ ഡോളറായി ഉയർത്താനുള്ള പദ്ധതികൾ പ്രഖ്യാപിച്ചു. ജിയോതെർമൽ എനർജിയിലും നിക്ഷേപം നടത്തുന്നുണ്ട്. പുതിയ ബിസിനസ്സ് മാതൃകകൾ സ്വീകരിച്ച്, നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി അതിന്റെ പ്രവർത്തനങ്ങളിലുടനീളം സഹകരണവും വൈവിധ്യവൽക്കരണവും വർധിപ്പിച്ച് ജിയോതെർമൽ വികസനം നടത്താൻ കമ്പനി പദ്ധതിയിടുന്നു.

എണ്ണ, വാതക ഇറക്കുമതിയിൽ ഇന്തോനേഷ്യയുടെ ആശ്രയം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ജൈവ ഇന്ധന വികസനത്തിനും രാജ്യം പദ്ധതിയിടുന്നുണ്ട്. 2010 മുതൽ ഇവർ ബയോഡീസൽ ഉൽപാദിപ്പിക്കുന്നുണ്ട്. 2030 ഓടെ രണ്ടു ദശലക്ഷം ഇലക്ട്രിക് കാറുകളും 13 ദശലക്ഷം ഇലക്ട്രിക് മോട്ടോർ ബൈക്കുകളും വിന്യസിക്കാൻ ഇന്തോനേഷ്യൻ ഗവൺമെന്റ് ലക്ഷ്യമിടുന്നതിനൊപ്പം, സമഗ്രമായ ഒരു ഇലക്ട്രിക് വെഹിക്കിൾ (ഇ. വി.) ഇക്കോസിസ്റ്റം നിർമിക്കാനും ഉദ്ദേശിക്കുന്നു. സ്റ്റേഷനുകൾ, ബാറ്ററി പായ്ക്കുകൾ, മറ്റ് സുസ്ഥിര മൊബിലിറ്റി സൊല്യൂഷനുകൾ എന്നിവയും അതിൽ ഉൾപ്പെടും.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News