ഭൂതകാലത്തിലെ തിന്മയെ ഓർക്കുന്നത് വളരെ പ്രധാനമാണെന്നു പറഞ്ഞ് ചാൾസ് രാജാവ്. ഓഷ്വിറ്റ്സ് സന്ദർശനവേളയിലാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്. കൂടാതെ, ഓഷ്വിറ്റ്സിലെ ഇരകൾക്ക് അദ്ദേഹം ആദരാഞ്ജലികളും അർപ്പിച്ചു.
പോളണ്ടിൽ ഹോളോകോസ്റ്റിനെ അതിജീവിച്ചവരെ കണ്ടുമുട്ടിയപ്പോൾ ‘ഭൂതകാലത്തിലെ തിന്മകൾ ഓർമിക്കുക എന്നത് ഒരു സുപ്രധാന ദൗത്യമായി തുടരുന്നു’ എന്ന് അദ്ദേഹം പറഞ്ഞു. ഓഷ്വിറ്റ്സ് സന്ദർശിക്കുന്ന ആദ്യത്തെ ബ്രിട്ടീഷ് രാഷ്ട്രത്തലവനാകുന്നതിനു മുന്നോടിയായി ക്രാക്കോവിലെ ഒരു ജൂത കമ്മ്യൂണിറ്റി സെന്ററിൽ അദ്ദേഹം സംസാരിച്ചു. അവിടെ വിമോചനത്തിനുശേഷമുള്ള 80 വർഷം ആഘോഷിക്കുന്ന ഒരു അനുസ്മരണ പരിപാടിയിലും അദ്ദേഹം പങ്കെടുത്തു.
അതേസമയം, ലണ്ടനിൽ നടന്ന ഹോളോകോസ്റ്റ് മെമ്മോറിയൽ ദിന ചടങ്ങിൽ വെയിൽസ് രാജകുമാരനും രാജകുമാരിയും അതിജീവിച്ചവരെ കണ്ടുമുട്ടി. അവിടെ വില്യം അവരുടെ ‘ധീരതയ്ക്ക്’ ആദരാഞ്ജലി അർപ്പിച്ചു. പ്രധാനമന്ത്രി സർ കെയർ സ്റ്റാർമറും ലണ്ടനിലെ പരിപാടിയിൽ പങ്കെടുത്തു.